2011-09-06 15:59:59

മതന്യൂനപക്ഷങ്ങളെ പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ അവഗണിക്കുന്നു – ഫാദര്‍. നദീം


6 സെപ്റ്റംമ്പര്‍ 2011, ഇസ്ലാമാബാദ്

പാക്കിസ്ഥാനില്‍ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സംവരണങ്ങളും ചൂഷണം ചെയ്യപ്പെടുന്നതിനെക്കുറിച്ച് അന്നാട്ടിലെ മാധ്യമങ്ങള്‍ നിശ്ബ്ദത പാലിക്കുകയാണെന്ന് ഫാദര്‍ ജോണ്‍ ഷക്കീര്‍ നാദിം. സെപ്തംബര്‍ അഞ്ചാം തിയതി തിങ്കളാഴ്ച ഫീദെസ് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് റേഡിയോ വേരിത്താസിന്‍റെ ഉറുദുവിഭാഗം മേധാവി ഫാദര്‍ ജോണ്‍ ഷക്കീര്‍ നാദിം ഇക്കാര്യം വെളിപ്പെടുത്തിയത്. മതന്യൂനപക്ഷങ്ങളുടെ സംവരണങ്ങള്‍ രാഷ്ട്രീയത്തിലും സാമൂഹ്യജീവിതത്തിലും ചൂഷണം ചെയ്യപ്പെടുകയാണെന്ന് പാക്കിസ്ഥാന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സാമൂഹ്യസംബര്‍ക്ക സമിതിയുടെ കാര്യദര്‍ശികൂടിയായ ഫാദര്‍ നാദിം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ എല്ലാ അവകാശങ്ങളും അനുഭവിക്കുന്നുണ്ടെന്ന് ഔദ്യോഗികമായി പറയപ്പെടുന്നുണ്ടെങ്കിലും അതു വാസ്തവമല്ലെന്നും ഫാദര്‍ നാദീം പറഞ്ഞു.








All the contents on this site are copyrighted ©.