2011-09-06 16:01:52

അറബ് രാജ്യങ്ങളിലെ ഭരണമാറ്റങ്ങളുടെ ഗതി അന്താരാഷ്ട്രസമൂഹം ശ്രദ്ധാപൂര്‍വ്വം വിലയിരുത്തണമെന്ന് മാറോണീത്തന്‍ പാത്രിയാര്‍ക്കീസ്


6 സെപ്റ്റംമ്പര്‍ 2011, പാരീസ്

അറബ് രാജ്യങ്ങളിലെ ഭരണമാറ്റങ്ങളുടെ ഗതിവിഗതികള്‍ അന്താരാഷ്ട്രസമൂഹം ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കണമെന്ന് അന്ത്യോക്ക്യായിലെ മാറോണീത്തന്‍ പാത്രിയാര്‍ക്കീസ് ബെക്കറാ റായിയുടെ അഭ്യര്‍ത്ഥന. ഫ്രാന്‍സില്‍ അപ്പസ്തോലിക പര്യടനം നടത്തുന്ന പാത്രിയാര്‍ക്കീസ് റായ് ഒരു ഫ്രഞ്ച് ടെലിവിഷനു നല്‍കിയ അഭിമുഖത്തിലാണ് അറേബ്യന്‍ രാജ്യങ്ങളിലെ ഭരണമാറ്റങ്ങളെക്കുറിച്ച് തന്‍റെ ഉത്കണ്ഠ വെളിപ്പെടുത്തിയത്. സിറിയായില്‍ നടക്കുന്നത് ജനാധിപത്യമോ സാമൂഹ്യ പരിഷ്ക്കരണമോ അല്ലെന്നും കൂട്ടക്കൊലയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണമാറ്റങ്ങളെക്കുറിച്ച് അന്താരാഷ്ട്രസമൂഹം തിടുക്കത്തില്‍ തീരുമാനങ്ങളെടുക്കരുതെന്ന് ആവശ്യപ്പെട്ട പാത്രിയാര്‍ക്കീസ് സിറിയായില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ അന്നാടിനെ വര്‍ഗ്ഗീയ വിഭജനത്തിലേക്കു നയിക്കുമോ എന്ന ആശങ്കയാണ് തനിക്കുള്ളതെന്നും പറഞ്ഞു. സഭ ഏതെങ്കിലും ഒരു പ്രത്യേക ഭരണകൂടത്തോടൊപ്പമല്ലെന്നും സമാധാനവും നീതിയും പുലര്‍ത്തുകയും വ്യക്തികളുടെ അവകാശങ്ങളും അന്തസ്സും മാനിക്കുകയും ചെയ്യുന്ന ഭരണകൂടത്തെ സഭ അനുഗ്രഹിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.







All the contents on this site are copyrighted ©.