2011-09-05 17:00:55

ജപ്പാനില്‍ താലാസ് ചുഴലിക്കാറ്റ് – ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തര സേന


5 സെപ്റ്റംമ്പര്‍ 2011, ടോക്കിയോ
തലാസ് ചുഴലിക്കാറ്റും തുടര്‍ന്നുണ്ടായ കനത്ത മഴയും മണ്ണടിച്ചിലും തെക്കു-കിഴക്കന്‍ ജപ്പാനില്‍ ഇരുപത്തേഴുപേരുടെ ജീവഹാനിക്കിടയാക്കി, അന്‍പതോളം പേരെ കാണാനില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയിലാക്കുന്നതിനു സര്‍ക്കാര്‍ അടിയന്തരസേവന സേനയ്ക്കു രൂപം നല്‍കിയിട്ടുണ്ട്. രാജ്യത്തെ നാല്‍പത്തിമൂന്നു പ്രവിശ്യകളില്‍ മുപ്പത്തിയെട്ടെ‍ണ്ണത്തിലും ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്. 460,000 പേരെ സ്ഥലംമാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.








All the contents on this site are copyrighted ©.