2011-09-01 18:14:40

വാഴ്ത്തപ്പെട്ട
ജോണ്‍ പോള്‍ രണ്ടാമന്‍റെ
പ്രഥമ ദേവാലയം


1 സെപ്റ്റംമ്പര്‍ 2011, ബാംഗളൂര്‍
വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നാമത്തിലുള്ള ഭാരതത്തിലെ പ്രഥമ ദേവാലയം ബാംഗളൂര്‍ പട്ടണത്തില്‍ സ്ഥാപിതമായി.
ആഗസ്റ്റ് 22-ാം തിയതി രാവിലെ ബാംഗളൂര്‍ അതിരൂപാതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ബര്‍ണ്ണാഡി മോറസ് പുതിയ ദേവാലയത്തിന്‍റെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചു. ബാംഗളൂര്‍ പട്ടണത്തിന്‍റെ വടക്കു കിഴക്കു ഭാഗത്ത് കൃഷ്ണരാജപുരത്തെ ചെന്നസാന്ദ്രയിലാണ് പുതിയ ദേവാലയം പണിതീര്‍ത്തിരിക്കുന്നത്.
ഭാരത സഭയെയും വിശ്വാസകളെയും, പ്രത്യേകിച്ച് യുവജനങ്ങളെയും സ്നേഹിച്ച പുണ്യശ്ലോകനായ പാപ്പായുടെ നിത്യസ്മാരകമാണ് പട്ടണവാസികള്‍ പണിതീര്‍ത്ത മനോഹരമായ ദേവാലയമെന്ന്
ആര്‍ച്ചുബിഷപ്പ് മോറസ്, ആശിര്‍വ്വാദകര്‍മ്മത്തില്‍ നടത്തിയ പ്രഭാഷണമദ്ധ്യേ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.