2011-09-01 18:19:11

ദൈവത്തിന്‍റെ പാവങ്ങള്‍-
മദര്‍ തെരേസാ ചലച്ചിത്രം


1 സെപ്റ്റംമ്പര്‍ 2011, പാട്ന
മദര്‍ തെരേസാ യുവജനങ്ങള്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ മാതൃകയാണെന്ന്, പട്നായിലെ സുമന്‍ സിന്‍ഹാ പ്രസ്താവിച്ചു.
ആഗസ്‌റ്റ് 26-ാം തിയതി ആഘോഷിക്കപ്പെട്ട മദര്‍ തെരേസായുടെ
101-ാം ജന്മ ദിനത്തോടനുബന്ധിച്ച് പട്നായിലെ തന്‍റെ സിനിമാ ശാലയിലാരംഭിച്ച മദറിന്‍റെ ജീവിതകഥയുടെ സൗജന്യപ്രദര്‍ശനം ഉത്ഘാടനം ചെയ്യവേയാണ് തിയറ്റര്‍ ഉടമ, സുമന്‍ സിന്‍ഹ ഇപ്രകാരം പ്രസ്താവിച്ചത്.
മദറിന്‍റെ ജന്മദിനമായ ആഗസ്റ്റ് 26-മുതല്‍ 14-ാം ചരമവാര്‍ഷികദിനമായ സെപ്തംമ്പര്‍ 5 വരെ നീണ്ടുനില്ക്കുന്ന പ്രദര്‍ശനത്തില്‍, ഡോമനിക്ക് ലപ്പിയെര്‍ സംവിധാനംചെയ്ത ദൈവത്തിന്‍റെ പാവങ്ങള്‍ In the name of God’s poor,
എന്ന ചലച്ചിത്രമാണ് പട്ന പട്ടണമദ്ധ്യത്തിലെ റീജെന്‍റ് തിയറ്ററില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്.
വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ ജീവചരിത്രകാരനായ ഡോമിനിക്ക് ലപ്പിയര്‍ നിര്‍മ്മിച്ച ചലച്ചിത്രത്തില്‍ ചാര്‍ളി ചാപ്ലിന്‍റെ ചെറുമകള്‍,
ജെറള്‍ഡീന്‍ ചാപ്ലിന്‍ മദറിന്‍റെ വേഷമിടുന്നു എന്ന പ്രത്യേകതയും
ഈ സിനിമയ്ക്കുണ്ട്.
ശാന്തിയുടെയും കാരുണ്യത്തിന്‍റെയും മൂര്‍ത്തീഭാവമായ കല്‍ക്കട്ടയിലെ പാവങ്ങളുടെ അമ്മയെ ആദരിക്കുകയാണ് ജീവിതകഥയുടെ സൗജന്യപ്രദര്‍ശനംവഴി ലക്ഷൃമിടുന്നതെന്ന് തിയറ്റര്‍ ഉടമ, സുമന്‍ സിന്‍ഹ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.