2011-08-31 20:41:18

റാത്സിങ്കര്‍
വേനല്‍ വിദ്യാലയം


31 ആഗസ്റ്റ് 2011, റോം
നവസുവിശേഷവത്ക്കരണം ഒരു നിര്‍വ്വചനമല്ല, പ്രസ്ഥാനമാണെന്ന്,
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു.
മാര്‍പാപ്പയുടെ പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഘടനയായ റാത്സിങ്കര്‍ ഷൂലര്‍ ക്രെയിസ്, റാത്സിങ്കര്‍ വേനല്‍ വിദ്യാലയത്തിന്‍റെ ചര്‍ച്ചയിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ജീവിതത്തിന്‍റെ വ്യത്യസ്ത തുറകളിലുള്ള തന്‍റെ പൂര്‍വ്വവിദ്യാര്‍ത്ഥികളുമയുള്ള ചര്‍ച്ചയിലാണ് പ്രഫസറായിരുന്ന മാര്‍പാപ്പ നവസുവിശേഷവത്ക്കരണത്തിന് ഈ വ്യാഖ്യാനം നല്കിയത്.
ആഗസ്റ്റ് 25-മുതല്‍ 28 ഞായറാഴ്ചവരെയുള്ള സംഗമത്തില്‍ കര്‍ദ്ദിനാളന്മാരും, മെത്രാന്മാരും വൈദികരും അല്മായരുമായി 43 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ആധുനികതയുടെ മറവില്‍ മങ്ങിപ്പോകുന്ന ക്രൈസ്തവ ജീവിതത്തിന് സന്തോഷവും പ്രത്യാശയും പകരുന്ന പ്രസ്ഥാനമായി നവസുവിശേഷവത്ക്കരണ പദ്ധതിയെ കാണണമെന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചതായി, പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ ഒരാളും അയര്‍ലണ്ടിലെ മെയ്നൂത്തി സെമിനാരിയിലെ ദൈവശാസ്ത്രവിഭാഗം പ്രഫസറുമായ ഫാദര്‍ വിന്‍സെന്‍റ് ടോമി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് കര്‍ദ്ദിനാള്‍ ജോസഫ് റാത്സിങ്കര്‍ തന്‍റെ പൂര്‍വ്വവിദ്യര്‍ത്ഥികളെ ആദ്യമായി മ്യൂനിക്കിലെ തന്‍റെ വസതിയില്‍ വിളിച്ചുകൂട്ടുമ്പോഴും അദ്ദേഹത്തിന്‍റെ മനസ്സില്‍ ഉയര്‍ന്ന ആശയമായിരുന്നു നവസുവിശേഷവത്ക്കരണമെന്ന് ഫാദര്‍ ടോമി വെളിപ്പെടുത്തി.
അതിര്‍ത്തികളില്ലാതെ ഹൃദയങ്ങള്‍ ദൈവത്തിനായി തുറന്നുകൊണ്ട്, ആദിമ സഭാ സമൂഹത്തിന്‍റ ചൈതന്യത്തിലെത്തിച്ചേരാന്‍ ക്രൈസ്തവര്‍ക്ക് സാധിക്കേണ്ടതും നവസുവിശേഷവത്ക്കരണത്തിന്‍റെ ലക്ഷൃമാണെന്ന് മാര്‍പാപ്പ പങ്കുവച്ചതായി ഫാദര്‍ ടോമി അഭിമുഖത്തില്‍ വ്യക്തമാക്കി.









All the contents on this site are copyrighted ©.