2011-08-31 20:21:02

റമദാന്‍
സാഹോദര്യത്തിന്‍റെ
തിരുനാള്‍


31 ആഗസ്റ്റ് 2011, ജോര്‍ദ്ദാന്‍
സാഹോദര്യത്തിന്‍റെയും സഹിഷ്ണുതയുടെയും മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന തിരുനാളാണ് റമദാനെന്ന് ഫവദ് ത്വാല്‍, ജരൂസലേമിലെ ലത്തീന്‍ പാത്രിയര്‍ക്കിസ് ജോര്‍ദ്ദാനില്‍ പ്രസ്താവിച്ചു. ആഗസ്റ്റ് 30-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം റമദാന്‍ ഉപവാസം മുറിച്ചുകൊണ്ട് ജോര്‍ദ്ദാനിലെ മഡാബാ പട്ടണാധികാരികള്‍ സംഘടിപ്പിച്ച ഇഫ്ത്താര്‍ സല്‍ക്കാരത്തില്‍ ആശംസകള്‍ അര്‍പ്പിക്കുകയായിരുന്നു പാത്രിയര്‍ക്കിസ് ത്വാല്‍.
ന്യൂപക്ഷമായ അറബികള്‍ ജോര്‍ദ്ദാനിലെ ക്രൈസ്തവര്‍ക്കൊപ്പം റമദാന്‍ ആഘോഷിക്കുന്നത് പ്രതീകാന്മകമാണെന്നും, സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ജോര്‍ദ്ദാന്‍റെ രാജാവ്, അബ്ദുള്ള രണ്ടാമന്‍റെ ആഹ്വാനമാണ് ഇത് അനുസ്മരിപ്പിക്കുന്നതെന്നും പാത്രിയര്‍ക്കിസ് ത്വാല്‍ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.