2011-08-31 20:26:57

പാക്കിസ്ഥാന്‍ സെനറ്റില്‍
ന്യൂനപക്ഷ സീറ്റുകള്‍


31 ആഗസ്റ്റ് 2011, പാക്കിസ്ഥാന്‍
പാക്കിസ്ഥാന്‍ സെനറ്റ് മതന്യൂനപക്ഷങ്ങള്‍ക്ക് പ്രാതിനിധ്യം പ്രഖ്യാപിച്ചു.
ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാന്‍, കൈബര്‍, ഫത്തൂങ്കാ പ്രവിശ്യകള്‍ക്കാണ് ചരിത്രത്തിലാദ്യമായി പ്രാതിനിധ്യം നല്കാന്‍ പാക്കിസ്ഥാന്‍ സെനറ്റ് തീരുമാനമെടുത്തതെന്ന്, ഏഷ്യാന്യൂസ് ഏജെന്‍സി അറിയിച്ചു.
2012 മാര്‍ച്ചില്‍ നടക്കുന്ന സെനറ്റ് തിരഞ്ഞെടുപ്പോടെ പാക്കിസ്ഥാന്‍റെ ഭരണകൂടത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്കുള്ള പ്രാതിനിധ്യം യാഥാര്‍ത്ഥ്യമാക്കുമെന്ന് വാര്‍ത്താ ഏജെന്‍സി അറിയിച്ചു.
18-ാമത് ഭരണഘടനാ ഭേദഗതി നടപടിക്രമത്തില്‍ പാക്കിസ്ഥാനിലെ ജനകീയ പാര്‍ട്ടിയുടെ Pakistan’s People’s Part PPP-യുടെ പിന്‍തുണയോടെയാണ് ന്യൂനപക്ഷമായ ക്രൈസ്തവര്‍ ഈ അടിസ്ഥാനാ അവകാശം നേടിയെടുത്തത്.
പാക്കിസ്ഥാനിലെ ന്യൂനപക്ഷാദ്ധ്യാപകരുടെ സംഘടന PMTA, പാക്കിസ്ഥാന്‍ പ്രസിഡന്‍റ് അസ്സീഫ് സര്‍ദാരിക്ക് കത്തിലൂടെ നന്ദിപ്രകാശിപ്പിച്ചു.
ഭരണഘടനയിലെ വിവേചനപരമായ നിയമങ്ങള്‍ ഇനിയും ഭേദഗതിവരുത്തി രാഷ്ട്രത്തെ നീതിയുടെയും സമത്വത്തിന്‍റെയും പാതയില്‍ നയിക്കണമെന്നും സംഘടനയുടെ വക്താവ്, ആഞ്ചും പോള്‍ ജെയിംസ് കത്തിലൂടെ പ്രസിഡന്‍റിനോട് അഭ്യര്‍ത്ഥിച്ചു.









All the contents on this site are copyrighted ©.