2011-08-26 20:23:16

മാര്‍പാപ്പയും
പൂര്‍വ്വവിദ്യാര്‍ത്ഥികളും


26 ആഗസ്റ്റ് 2011, കാസില്‍ ഗണ്ടോള്‍ഫോ
പ്രഫസറായിരുന്ന മാര്‍പാപ്പാ തന്‍റെ പൂര്‍വ്വവിദ്യാര്‍ത്ഥികളുമായി സമ്മേളിക്കുന്നു. ആഗസ്റ്റ് 25-ാം തിയതി രാവിലെയാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ തന്‍റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ റോമിനു പുറത്തുള്ള കാസില്‍ ഗണ്ടോള്‍ഫോയിലെ വേനല്‍ക്കാല വസതിയില്‍ വിളിച്ചു കൂട്ടിയത്.
ഞായറാഴ്ച 28-ാം തിയതിവരെ നീണ്ടു നില്കുന്ന സംഗമത്തില്‍ ഇത്തവണ
‘നവസുവിശേഷവത്ക്കരണ’മാണ് ചര്‍ച്ചാവിഷയം.
കര്‍ദ്ദിനാളന്മാരും, മെത്രാന്മാരും, വൈദികരും സന്യസ്തരും അല്‍മായുരുമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി 40-ല്‍ ഏറെ വരുന്ന പാപ്പായുടെ ശിഷ്യഗണത്തിന്‍റെ ചര്‍ച്ചകള്‍, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ കീഴില്‍ ഒക്ടോബര്‍ മാസത്തില്‍ റോമില്‍ അരങ്ങേറുന്ന സമ്മേളനത്തിനുള്ള തയ്യാറെടുപ്പു കൂടിയാണ്.

ഒക്ടോബറില്‍ സമ്മേളിക്കുന്ന മെത്രാന്മാരുടെ സിനഡു സമ്മേളനവും ആഗോള സഭയുടെ നവസുവിശേഷവത്ക്കരണ പദ്ധതിയെക്കുരിച്ചു തന്നെയാണ് പഠിക്കുവാന്‍ പോകുന്നത്. വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്‍റെ ഭരണകാലത്ത് ആഹ്വാനംചെയ്ത് നവസുവിശേഷവത്ക്കരണ പദ്ധതിയാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ തന്‍റെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രസ്ഥായിയായി സ്വീകരിച്ചിരിക്കുന്നത്. യൂറോപ്പില്‍ മാത്രമല്ല ലോകമെമ്പോടും ആധുനികതയുടെ സ്വാധീനത്തില്‍
വിശ്വാസ ജീവിതത്തിന്‍റെ വിവിധ മേഖലകളില്‍ ചോര്‍ന്നുപോയിട്ടുള്ള ക്രൈസ്തവ മൂല്യങ്ങളുടെ പുനരാവ്ഷ്ക്കരണമാണ് നവസുവിശേഷവത്ക്കരണംവഴി സഭ ലക്ഷൃംവയ്ക്കുന്നത്.








All the contents on this site are copyrighted ©.