2011-08-26 20:28:37

ആരോഗ്യശുശ്രൂഷയില്‍
കച്ചവട മനഃസ്ഥിതി അരുത്


26 ആഗസ്റ്റ് 2011, ഇറ്റലി
ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യന്‍റെ ശാരീരികവും ആത്മീയവുമായ അന്തസ്സ് മാനിക്കപ്പെടേണ്ടതാണെന്ന്,
ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കി, ആരോഗ്യപ്രവര്‍ത്തകരുടെ അജപാലന ശുശ്രൂഷയ്ക്കുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്
റിമീനി സമ്മേളനത്തില്‍ പ്രസ്താവിച്ചു.
ഇറ്റലിയിലെ റിമീനി പട്ടണത്തില്‍ മനുഷ്യാസ്തിത്വത്തിന്‍റെ സുനിശ്ചിതത്തെക്കുറിച്ചു നടക്കുന്ന 32-ാമത് വാര്‍ഷിക സമ്മേളനത്തില്‍
ആഗസ്റ്റ് 26-ാം തിയതി വെള്ളിയാഴ്ച ആരോഗ്യ സുനിശ്ചിതത്വത്തെക്കുറിച്ചു സംസാരിക്കവെയാണ് വത്തിക്കാന്‍റെ പ്രതിനിധി.
ആര്‍ച്ചുബിഷ്പ്പ് സിമോസ്ക്കി ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

മനുഷ്യാന്തസ്സും ക്ഷേമവും മാനിക്കപ്പെടാനും മെച്ചപ്പെടാനും
ആത്മീയവും ശാരീരികവുമായ മേഖലകളിലുള്ള സഹായവും പരിപാലനയും ഇന്ന് ആവശ്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ആഗോളതലത്തിലുള്ള ആരോഗ്യ പരിപാലനയുടെയും
അടിസ്ഥാന വൈദ്യസഹായ സംവിധാനങ്ങളുടെയും മേഖലകളില്‍
കച്ചവട മനസ്ഥിതിവെടിഞ്ഞ്, മനുഷ്യത്വപരമായ സമീപനം ഉള്‍ക്കൊള്ളണമെന്നും ആര്‍ച്ചുബിഷ്പ്പ് സിമോസ്ക്കി പ്രസ്താവിച്ചു.
മനുഷ്യയാതനകളില്‍ ഓടിയെത്തി സഹായിക്കുന്ന നല്ല സമറീയാക്കരന്‍റെ ദര്‍ശനമാണ് ആരോഗ്യപരിപാലന രംഗത്ത് മാതൃകയാക്കാവുന്ന കൃയാത്മകവും ഉപവി പ്രവര്‍ത്തനപരവുമായ സമീപനമെന്ന് ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി തന്‍റെ പ്രഭാഷണത്തിലൂടെ വ്യക്തമാക്കി.









All the contents on this site are copyrighted ©.