2011-08-19 15:35:57

സമകാലിക സാമ്പത്തീക മാന്ദ്യത്തിന് ധാര്‍മ്മീകമായ ആന്തരീകവശമുണ്ടെന്ന് മാര്‍പാപ്പ


19 ആഗസ്റ്റ് 2011, ഇറ്റലി

യൂറോപ്പ് ഇപ്പോള്‍ നേരിടുന്ന സാമ്പത്തീക മാന്ദ്യത്തിനു ആന്തരീകവും അടിസ്ഥാനപരവുമായ ധാര്‍മ്മീക വശമുണ്ടെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു. ഇരുപത്താറാം ലോകയുവജന ദിനാഘോഷത്തോടനുബന്ധിച്ച് മാഡ്രിഡില്‍ അപ്പസ്തോലിക പര്യടനം നടത്തുന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ യാത്രാമധ്യേ വിമാനത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുമ്പോഴാണ് ഈ പരാമര്‍ശനം നടത്തിയത്. ലാഭേച്ഛെയേക്കാളുപരിയായി മനുഷ്യനു പ്രാധാന്യം നല്‍കികൊണ്ട് മനുഷ്യ കേന്ദ്രീകൃതമായ സാമ്പത്തീക പദ്ധതികള്‍ രൂപീകരിക്കുക, രാജ്യങ്ങള്‍ ദേശീയ താല്‍പര്യങ്ങള്‍ക്കതീതമായി മാനവീകതയുടെ മുഴുവന്‍ ഉത്തരവാദിത്വം ഏറ്റെടുക്കുക, ഭാവിയെക്കുറിച്ച് ഉത്തരവാദിത്വമുള്ള സാമ്പത്തീക പദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നിങ്ങനെ മൂന്നു കാര്യങ്ങളാണ് ക്രിയാത്മകമായ സാമ്പത്തീക വ്യവസ്ഥിതിയുടെ ഘടകങ്ങളായി മാര്‍പാപ്പ ചൂണ്ടിക്കാട്ടിയത്. ലാഭേച്ഛ ഉപേക്ഷിച്ചുകൊണ്ട് വസ്തുതകളുടെ ധാര്‍മ്മീകവും മാനുഷീകവുമായ തലങ്ങള്‍ ദര്‍ശിക്കാനും മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കാനും വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ സഭയുടെ സാമൂഹ്യ പ്രബോധനങ്ങള്‍ക്കു സാധിക്കുമെന്നും പാപ്പ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.