2011-08-19 15:36:47

വത്തിക്കാനില്‍ നിന്നും റമദാന്‍ സന്ദേശം


19 ആഗസ്റ്റ് 2011, വത്തിക്കാന്‍
റംസാന്‍ പെരുന്നാളിനൊരുങ്ങുന്ന ഇസ്ലാം സഹോദരങ്ങള്‍ക്കു വത്തിക്കാനില്‍ നിന്നും ആശംസാ സന്ദേശം. മതാന്തര സംവാദത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിദ്ധീകരിച്ച റമദാന്‍ സന്ദേശം ക്രൈസ്തവരും മുസ്ലീമുകളും മനുഷ്യവംശത്തിന്‍റെ ആത്മീയതയ്ക്കുവേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്തു, പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദിനാള്‍ ജീന്‍ ലൂയി തൗറാനും സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പിയര്‍ ലൂയിജി ചെല്‍ത്തായുമാണ് സന്ദേശത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. എല്ലാ വ്യത്യാസങ്ങള്‍ക്കും അതീതമായി മനുഷ്യാന്തസ്സ് തിരിച്ചറിയുന്ന ക്രൈസ്തവരും മുസ്ലീമുകളും ഭൗതീകവാദത്തിന്‍റെയും മതനിരപേക്ഷതയുടേയും വെല്ലുവിളികള്‍ക്കു മധ്യേ മനുഷ്യന്‍റെ ആത്മീയ തലത്തിന് പ്രാമുഖ്യം നല്‍കുന്നുണ്ടെന്ന് സന്ദേശം ചൂണ്ടിക്കാട്ടി. മാനുഷീകവും ധാര്‍മ്മീകവുമായ മൂല്യങ്ങള്‍ യുവതലമുറകളിലേക്കു പകര്‍ന്നു നല്‍കേണ്ടത് ഒരു പൊതു താല്‍പര്യമാണെന്നും തെറ്റും ശരിയുമുണ്ടെന്ന് തിരിച്ചറിയാനും, ഒരു പവിത്രസ്ഥാനം പോലെ മനസാക്ഷിയെ ആദരിക്കാനും യുവജനങ്ങളെ പഠിപ്പിക്കേണ്ടത് ഒരു കടമയാണ‍െന്നും സന്ദേശത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ആത്മീയതയില്‍ വളരുന്നത് പൊതുനന്മയ്ക്കുവേണ്ടി കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുമെന്നും സന്ദേശം വ്യക്തമാക്കി,








All the contents on this site are copyrighted ©.