2011-08-19 15:42:19

ജീവതത്തില്‍ ഉറച്ച തീരുമാനങ്ങളെടുക്കാന്‍ ലോകയുവജനദിനാഘോഷം പ്രചോദനം നല്‍കുന്നു - കര്‍ദിനാള്‍ റെയില്‍ക്കോ


19 ആഗസ്റ്റ് 2011, മാഡ്രിഡ്
ഉറച്ച തീരുമാനങ്ങളെടുക്കാന്‍ ലോകയുവജനദിനാഘോഷം യുവജനങ്ങളെ സഹായിക്കുമെന്ന് അല്‍മായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ സ്റ്റാനിസ്ലാവ് റെയില്‍ക്കോ പ്രസ്താവിച്ചു. മാഡ്രിഡില്‍ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ ഇരുപത്താറാം ലോകയുവജനദിനാഘോഷങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോകയുവജനദിനാഘോഷങ്ങളില്‍ ജീവിത പങ്കാളികളെ കണ്ടെത്തിയവരെയും സമര്‍പ്പണജീവിതത്തിലേക്കു പ്രവേശിച്ചവരെയും ഈ ലോകയുവജനദിനാഘോഷത്തില്‍ ദര്‍ശിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശ്വാസത്തിന്‍റെ ശ്രേഷ്ഠഗുരുവായ മാര്‍പാപ്പായെ അത്യധികം ആവേശത്തോടെയാണ് യുവജനങ്ങള്‍ സ്വീകരിച്ചതെന്നും മാര്‍പാപ്പയുടെ വാക്കുകള്‍ യുവജനങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്നുണ്ടെന്നും കര്‍ദിനാള്‍ നിരീക്ഷിച്ചു. ലോകമെമ്പാടും നിന്നുള്ള യുവജനങ്ങളുടെ ഉത്സാഹത്താല്‍ ആവേശഭരിതമായ അന്തരീക്ഷമാണ് മാഡ്രിഡിലെങ്ങും താന്‍ ദര്‍ശിക്കുന്നതെന്നും അന്തര്‍ദേശീയ യുവജനദിനാഘോഷങ്ങളുടെ സംഘാടകചുമതലയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ സ്റ്റാനിസ്ലാവ് റെയില്‍ക്കോ അഭിമുഖത്തില്‍ പറഞ്ഞു.









All the contents on this site are copyrighted ©.