2011-08-18 19:41:13

മാര്‍പാപ്പ മാഡ്രിഡില്‍
യുവാക്കള്‍ക്കൊപ്പം


18 ആഗസ്റ്റ് 2011, സ്പെയിന്‍
ലോക യുവജന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ മാഡ്രിഡിലെത്തി. ആഗസ്റ്റ് 18-ാം തിയതി പ്രാദേശിക സമയം രാവിലെ 9.30യന് റോമിലെ ചമ്പീനോ വിമാനത്താവളത്തിലെത്തി. അവിടെനിന്നും അല്‍ ഇത്താലിയായുടെ പ്രത്യേക വിമാനത്തില്‍നിന്നും മാര്‍പാപ്പയും സംഘവും സ്പെയിനിലേയ്ക്ക് യാത്രായത്. മദ്ധ്യാഹ്നത്തില്‍ 12 മണിയോടെ മാഡ്രിഡ് പട്ടണത്തിലെ ബറാഹാസ് അന്തര്‍ദേശിയ വിമാനത്താവളത്തിലിറങ്ങിയ മാര്‍പാപ്പയെ സ്പെയിനിലെ രാജാവ് ജുവാന്‍ കാര്‍ലോസും രാജ്ഞി സോഫിയും ചേര്‍ന്ന് സ്വീകരിച്ചു. ദേശിയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ അന്തോണിയോ വരേലാ, സ്പെയിനിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് റെന്‍സോ ഫ്രത്തീനി എന്നിവര്‍ പാപ്പയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു.

ആയരിക്കണക്കിന് യുവജനങ്ങളും കുട്ടികളും വൈദികരും സന്യസ്തരുമടങ്ങിയ വന്‍ ജനാവലി രാഷ്ട്ര-സാമൂഹ്യ പ്രതിനിധികള്‍ക്കൊപ്പം മാര്‍പാപ്പയെ സ്വീകരിക്കുവാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ 20-ാം അന്തര്‍ദേശിയ അപ്പസ്തോലിക പര്യടവും സ്പെയിലേയ്ക്കുള്ള മൂന്നാമത്തെ അജപാലന സന്ദര്‍ശനവുമാണ്.

വ്യാഴാഴ്ച വൈകുന്നേരം മാഡ്രിഡ് പട്ടണ മദ്ധ്യത്തിലുള്ള സിബേലെസ് ചത്വരത്തില്‍ യുവാക്കള്‍ നല്കുന്ന സ്വീകരണച്ചടങ്ങോടെ ആരംഭിക്കുന്ന പാപ്പായുടെ നാലു ദിവസത്തെ ലോക യുവജന സമ്മേളന പരിപാടികള്‍
ആഗസ്റ്റ് 21-ാം തിയതി ഞായാറാഴ്ച രാവിലെയുള്ള സമൂഹബലിയര്‍പ്പണത്തോടെ സമാപിക്കും. സമാപനസമ്മേളനം നടക്കുന്ന ക്വാത്രോ വിയെന്തോസ് വിമാനത്താവള മൈതാനിയില്‍
10-ലക്ഷത്തോളം പേര്‍ സമ്മേളിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.








All the contents on this site are copyrighted ©.