2011-08-18 19:46:43

പാപ്പാ യുവജനങ്ങള്‍ക്കൊപ്പം
മാഡ്രിഡ് ഒരുങ്ങി


18 ആഗസ്റ്റ് 2011, സ്പെയിന്‍
മാര്‍പാപ്പയെ സ്വീകരിക്കാന്‍ മാഡ്രിഡില്‍ യുവജനങ്ങള്‍ വേദിയൊരുക്കിയെന്ന്,
എമര്‍ മെക്കാര്‍ത്തി വത്തിക്കാന്‍ റേഡിയോ വക്താവ് അറിയിച്ചു.
ആഗസ്റ്റ് 18-ാം തിയതി വൈകുന്നേരം മഡ്രിഡിലെ സിബെലസ് ചത്വരത്തിലാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പായെ സ്വീകരിക്കാന്‍ യുവജനങ്ങള്‍ വേദിയൊരുക്കിയെന്ന് വത്തിക്കാന്‍ റേഡിയോയ്ക്കുവേണ്ടി
എമര്‍ മെക്കാര്‍ത്തി മാഡ്രിഡില്‍നിന്നും അറിയിച്ചു.
വ്യാഴാഴ്ച രാവിലെ യുവജനങ്ങള്‍ അവരുടെ ദേശീയ പതാകകള്‍ ഔദ്യോഗികമായി സ്വീകരണവേദിയിലെത്തിച്ചതാണ്, മാര്‍പാപ്പയെ സ്വീകരിക്കാനായി യുവാക്കള്‍ ഉടനെ ചെയ്ത ഒരുക്കമെന്ന്. ദേശിയ പ്രതിനിധികള്‍ വഹിച്ച 193 വിവിധ രാഷ്ട്രങ്ങളുടെ പതാകകള്‍ ഘോഷയാത്രയായിവന്ന് ആദരവോടെ യുവജനങ്ങള്‍ സ്വീകരണവേദിയില്‍ സ്ഥാപിച്ചതോടെ പാപ്പായെ സ്വീകരിക്കാന്‍ സിബെലസ് ചത്വരം അണിഞ്ഞൊരുങ്ങിയ പ്രതീതിയായെന്ന് എമര്‍ വിവരിച്ചു.

പ്രാദേശിക സമയം വൈകുന്നേരം 7.30-ന് മാര്‍പാപ്പ സ്വീകരണവേദിയിലെത്തുമ്പോള്‍ വിശ്വാസത്തില്‍ അടിയുറച്ച്... firm in faith എന്ന സമ്മേളനഗാനം യുവജനങ്ങള്‍ ഇംഗ്ലീഷ് ഭാഷയില്‍ ഒന്നടങ്കം ഏറ്റുപാടാനും പരിശീലനമായിക്കഴിഞ്ഞുവെന്ന് വത്തിക്കാന്‍ റേഡിയോ വക്താവ് മാഡ്രിഡില്‍നിന്നും അറിയിച്ചു.

താമസസ്ഥലമായ വീടുകള്‍, പള്ളിമേടകള്‍, കായിക കേന്ദ്രങ്ങള്‍, കോണ്‍വെന്‍റുകള്‍, ആശ്രമങ്ങള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം അതിരാവിലെ ഉണര്‍ന്ന് ദിവ്യബലിക്കും പ്രാര്‍ത്ഥനയ്ക്കം മതബോധന ക്ലാസുകള്‍ക്കും സായാഹ്ന പരിപാടിപകള്‍ക്കും, പരിശീലനങ്ങള്‍ക്കുമായും, നടന്നും ബസ്സ് യാത്രചെയ്തും ട്രാം പിടിച്ചും കൃത്യസമയത്ത് വിവിധ സ്ഥലങ്ങളില്‍ എത്തിച്ചേരുവാന്‍ യുവജനങ്ങള്‍ കാണിക്കുന്ന ശുഷ്ക്കാന്തി ആശ്ചര്യവഹമാണെന്നും എമര്‍ വിവരിച്ചു.









All the contents on this site are copyrighted ©.