2011-08-17 19:55:58

മാര്‍പാപ്പ മാഡ്രിഡില്‍
യുവജനങ്ങള്‍ക്കൊപ്പം


17 ആഗസ്റ്റ് 2011, റോം
ആഗസ്റ്റ് 18-ാം തിയതി വ്യാഴാഴ്ച ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ മാഡ്രിഡിലെത്തും. ലോകത്തിലെ ഏറ്റവും വലിയ യുവജന സംഗമമെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പുക്കുന്ന മാഡ്രിഡ് സമ്മേളനത്തില്‍ യുവജനങ്ങളോടൊപ്പമായിരിക്കുവാന്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ
ആഗസ്റ്റ് 18-ാം തിയതി വ്യാഴാഴ്ച രാവിലെ മാഡ്രിഡില്‍ എത്തിച്ചേരും.
അന്നു തന്നെ വൈകുന്നേരം 7 മണിക്ക് പട്ടണമദ്ധ്യേയുള്ള സിബേലെസ് ചത്വരത്തില്‍ Cibeles Square യുവജനങ്ങള്‍ നല്കുന്ന സ്വീകരിണച്ചടങ്ങില്‍ മാര്‍പാപ്പ പങ്കെടുക്കുകയും സന്ദേശം നല്കുകയും ചെയ്യും.
തുടര്‍ന്നുള്ള മൂന്നു ദിവസങ്ങള്‍ മാഡ്രിഡില്‍ ചിലവഴിക്കുന്ന മാര്‍പാപ്പ യുവജനങ്ങള്‍ക്കായുള്ള അനുരഞ്ജന ശുശ്രൂഷ, കുരിശിന്‍റെവഴി, അഭിമുഖം, ജാഗരപ്രാര്‍ത്ഥന എന്നിവയില്‍ പങ്കെടുക്കും.
ആഗസ്റ്റ് 21-ാം തിയതി ഞായറാഴ്ച മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മാഡ്രിഡിലെ ക്വാത്രൊ വിയെന്തോസ് Cuatro Vientos വിമാനത്താള മൈതാനിയിലെ പ്രത്യേക വേദിയില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയായിരിക്കും സമ്മേളനത്തിലെ ഏറ്റവും ശ്രദ്ധേയമാകുന്നതും അവസാനത്തേതുമായ ഇനം.

സ്പെയിനിലെ രാജകുടുംബവുമായുള്ള കൂടിക്കാഴ്ച, ദേശീയ മെത്രാന്‍ സമിതിയുമായുള്ള ഒത്തുചേരല്‍, യുവഅദ്ധ്യാപകരുടെ സമ്മേളനം, അല്‍മുദേനാ കത്തീഡ്രല്‍ ദേവാലയത്തില്‍
വൈദിക വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള ബലിയര്‍പ്പണം,
യുവജന സമ്മേളനത്തിന്‍റെ സംഘാടക സമിതിയുമായുള്ള കൂടിക്കാഴ്ച എന്നിവയും മാര്‍പാപ്പയുടെ നാലുദിവസത്തെ പരിപാടിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു.








All the contents on this site are copyrighted ©.