2011-08-17 20:18:37

മാഡ്രിഡില്‍ മതബോധനത്തിന്
പ്രാധാന്യം


17 ആഗസ്റ്റ് 2011, സ്പെയിന്‍
മതബോധന ക്ലാസ്സികള്‍ മാഡ്രിഡ് സമ്മേളനത്തിന്‍റെ പ്രത്യേകതയെന്ന്
ബിഷപ്പ് എന്‍-റീക്കോ കൊവാലോ, റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയുടെ റെക്ടര്‍ പ്രസ്താവിച്ചു. ആഗസ്റ്റ് 16-ാം തിയതി രാവിലെ സമൂഹ ദിവ്യബലിയര്‍പ്പണത്തോടെ തിരിതെളിഞ്ഞ സ്പെയിനിലെ ആഗോള യുവജന സമ്മേളത്തിന്‍റെ പ്രധാന പരിപാടികളില്‍ ഒന്ന് മതബോധന ക്ലാസ്സുകളാണെന്ന് മാഡ്രിഡില്‍ എത്തിയ ബിഷപ്പ് കൊവാലോ,
വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.
ആഗസ്റ്റ് 17, 8, 19 തിയതികളിലാണ് 400 മെത്രാന്മാര്‍ 7 വ്യത്യസ്ത ഭാഷകളിലായി
മാഡ്രിഡ് പട്ടണത്തിന്‍റെ വിവിധ വേദികളിലായി മതബോധന ക്ലാസ്സുകള്‍ യുവജനങ്ങള്‍ക്കായി നയിക്കുന്നതെന്ന് അതിന്‍റെ സംവിധാനവുമായി ബന്ധപ്പെട്ട ബിഷപ്പ് കൊവാലോ വെളിപ്പെടുത്തി.

യുവജനങ്ങള്‍ക്ക് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ സമ്മാനിച്ച സഭയുടെ മതബോധന ഗ്രന്ഥത്തിന്‍റെ പരിഷ്ക്കരിച്ച പതിപ്പ് Youcat, Youth Catechism-ത്തെ ആധാരമാക്കിയുള്ള
വിഷയങ്ങളാണ് ക്ലാസ്സുകള്‍ ലക്ഷൃംവയ്ക്കുന്നതെന്ന് അദ്ധ്യാപകരില്‍ ഒരാളായ ബിഷപ്പ് കൊവാലോ പ്രസ്താവിച്ചു.
..............................................................................................................................................................................................................
ഉറപ്പുള്ള വിശ്വാസം firm in faith എന്ന ആദ്യദിന വിഷയം, “അവന്‍ പറയുന്നതുപോലെ ചെയ്യുക,” എന്ന മറിയത്തിന്‍റെ കാനായിലെ പ്രസ്താവത്തെ ആധാരമാക്കിയാണെന്നും, ക്രിസതുവില്‍ വിശ്വസിക്കുക, എന്നതാണ് ഇതിന്‍റെ കേന്ദ്ര സന്ദേശമെന്നും ബിഷപ്പ് വ്യക്തമാക്കി.

“ക്രിസ്തുവില്‍ വേരുറപ്പിക്കപ്പെട്ടും പണിതുയര്‍ത്തപ്പെട്ടും, വിശ്വാസത്തില്‍ ദൃഢതപ്രാപിക്കുക,” എന്ന സമ്മേളനത്തിന്‍റെ ആപ്തവാക്യത്തെ ആധാരമാക്കിയുള്ള രണ്ടാം ദിവസത്തെ മതബോധനം
ക്രിസ്തുവാണ് ജീവിതത്തിന്‍റെ അടിത്തറയെന്ന സന്ദേശം യുവാക്കള്‍ക്കു നല്കുമെന്നും ബിഷപ്പ് കൊവാലോ പ്രസ്താവിച്ചു.

മൂന്നാമത്തെ വിഷയം ക്രിസ്തു സാക്ഷികള്‍ - എന്നതാണ്. ക്രിസ്തുവിന്‍റെ യുവശിഷ്യനായ വിശുദ്ധ യോഹന്നാനെയും അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെയും ക്രിസ്തുസാക്ഷൃത്തിന് മാതൃകകളാക്കിക്കൊണ്ടാണ് മൂന്നാം ദിവസത്തെ മതബോധനമെന്നും അദ്ദേഹം വിവരിച്ചു.

ദൃശ്യ-ശ്രാവ്യ മാദ്ധ്യമങ്ങളുടെ സഹായത്തോടെയുള്ള മതബോധന ദിനങ്ങള്‍ യുവാക്കള്‍ക്ക് ജീവിതബന്ധിയായിരിക്കുമെന്ന് ബിഷപ്പ് കൊവാലോ തന്‍റെ പ്രസ്താവനയില്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.