2011-08-16 16:34:53

ഇറാക്കില്‍ ആഭ്യന്തരയുദ്ധത്തിനു സാധ്യതയുടെന്ന് ആര്‍ച്ച് ബിഷപ്പ് സാക്കോ


16 ആഗസ്റ്റ് 2011, കിര്‍ക്കുക്ക്

ഇറാക്കില്‍ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍ ആഭ്യന്തരയുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന് ജനങ്ങള്‍ ഭയപ്പെടുന്നുവെന്ന് കിര്‍ക്കുക് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ലൂയീസ് സാക്കോ വെളിപ്പെടുത്തി, ഓഗസ്ററ് പതിനഞ്ചാം തിയതി ഇറാക്കില്‍ വിവിധ സ്ഥലങ്ങളിലായി അന്‍പതിലേറേപ്പേര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം, കിര്‍ക്കുക്കില്‍ സീറോ ഓര്‍ത്തഡോക്സ് ദേവാലയങ്ങള്‍ക്കുനേരെയും ആക്രമണങ്ങള്‍ നടന്നുവെന്ന് വെളിപ്പെടുത്തിയ അദ്ദേഹം ആരാണ് ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതെന്നോ എന്താണ് ആക്രമണങ്ങള്‍ക്കു പിന്നിലെ ലക്ഷൃമെന്നോ വ്യക്തമല്ലെന്നും അറിയിച്ചു. നാട്ടില്‍ സുരക്ഷയും സമാധാനവും ആഗ്രഹിക്കാത്ത ഇറാക്കി പൗരന്‍മാരടക്കമുള്ള പ്രാദേശിക സംഘങ്ങള്‍ ഉണ്ടെന്നും അവരുടെ പദ്ധതികള്‍ നേരിടാന്‍ ഭരണകൂടം സജ്ജമല്ലെന്നും ആര്‍ച്ച് ബിഷപ്പ് സാക്കോ പറഞ്ഞു. സാമ്പത്തീക സഹായത്തേക്കാള്‍ മാനുഷീകവും ധാര്‍മ്മീകവും ആത്മീയവുമായ ഐക്യദാര്‍ഡ്യമാണ് ഇറാക്ക് ജനത ആഗ്രഹിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് ലൂയീസ് സാക്കോ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.