2011-08-11 19:21:21

വര്‍ദ്ധിക്കുന്ന
വയോധിക ലോകം


11 ആഗസ്റ്റ് 2011, ഇംഗ്ലണ്ട്
നവജാതര്‍ മാനവീകതയ്ക്ക് ഭൂഷണമെന്ന്, ബ്രിട്ടീഷ് ജനസംഖ്യാ വിദഗ്ദ്ധന്‍,
ഡെര്‍മോട്ട് ഗ്രഹാം പ്രസ്താവിച്ചു. അമിതമാകുന്ന സന്താന നിയന്ത്രണം വയോധികരുടെ വര്‍ദ്ധിച്ച ആഗോള സംഖ്യയ്ക്ക് കാരണമാകുന്നുവെന്ന് ഗ്രഹാം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് ചൂണ്ടിക്കാട്ടി.
പ്രശസ്ത ബ്രിട്ടീഷ് ഫുഡ്ബോള്‍ താരം ഡേവിഡ് ബെക്കാമിനും വിക്ടോറിയായ്ക്കും ജൂലൈ മാസത്തില്‍ നാലാമത്തെ കുഞ്ഞു പിറന്നതിനെ അവഹേളിച്ചുകൊണ്ടും ദുര്‍മ്മാതൃകയെന്നു പ്രസ്താവിച്ചുകൊണ്ടും ഇറങ്ങിയ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ബ്രിട്ടന്‍റെ ജനസംഖ്യാ വിദഗ്ദ്ധന്‍, ഡമോര്‍ട്ട് ഗ്രഹാം. പ്രായമായവരെ തുണയ്ക്കാന്‍ വേണ്ടുവോളം യുവതലമുറയില്ലാത്ത സമൂഹങ്ങള്‍ പാശ്ചാത്യ ലോകത്തിന്‍റെ ശാപമായി നില്ക്കുമ്പോള്‍, ഇതേ അവസ്ഥ ദരിദ്രരാജ്യങ്ങളിലും ഉയര്‍ന്നു വരുന്നുണ്ടെന്ന്
ഗ്രഹാം ചൂണ്ടിക്കാട്ടി. കലിഫോര്‍ണിയായില്‍ സന്തോഷമായി ജീവിക്കുകയും
ഇപ്പോഴും അമേരിക്കയിലെ ലീഗ് മത്സരങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ബക്കാമിനെയും ഭാര്യ വിക്ടേറിയയെയും ഗ്രഹാം അഭിനന്ദിച്ചു.









All the contents on this site are copyrighted ©.