2011-08-11 19:02:08

ഫാദര്‍ ബൂസ്സാ
മറ്റൊരു ഷാര്‍ദെയിന്‍


11 ആഗസ്റ്റ് 2011, ഇറ്റലി
ആധുനിക വിവരസാങ്കേതികതയ്ക്ക് ദൈവസാന്നിദ്ധ്യം പകര്‍ന്ന,
ഈശോ സഭാ വൈദികന്‍, ഫാദര്‍ റൊബേര്‍ത്തോ ബൂസ്സാ (98) അന്തരിച്ചു
കമ്പ്യൂട്ടര്‍ സാങ്കേതികതയുടെ ഭാഷാ-ശാസ്ത്ര മേഖലയിലാണ്
ഫാദര്‍ റൊബേര്‍ത്തോ ബൂസ്സായുടെ സംഭാവനകളെന്ന് അദ്ദേഹത്തിന്‍റെ മരണത്തെ തുടര്‍ന്ന് ഇറങ്ങിയ വാര്‍ത്താക്കുറിപ്പുകള്‍ വെളിപ്പെടുത്തി.
ആഗസ്റ്റ് 9-ാം തിയതി ചൊവ്വാഴ്ച 98-ാമത്തെ വയസ്സില്‍
വടക്കെ ഇറ്റലിയിലെ ഗല്ലറാത്തയിലായിരുന്നു വൈദികനായ
ഈ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍റെ അന്ത്യം.

അമേരിക്കയിലെ IBM കമ്പനിയുടെ സ്ഥാപനായ തോമസ് വാട്സന്‍റെ
സാമ്പത്തിക സഹായത്തോടും പിന്‍തുണയോടും കൂടിയാണ്
ഈ വൈദികശ്രേഷ്ഠന്‍റെ 40 വര്‍ഷക്കാലം നീണ്ടുനിന്ന
ശാസ്ത്രീയ ഗവേണഷങ്ങള്‍ ആധുമ വിവര-സാങ്കേതികതയ്ക്ക് മുതല്‍ക്കൂട്ടായത്.
ഡിജിറ്റല്‍ മാധ്യമ ശൃംഖലയില്‍ ശാസ്ത്രീയ പഠനങ്ങള്‍ സുഗമമാക്കുന്ന വിധത്തില്‍ ഭാഷയുടെ ഉപയോഗം കമ്പൂട്ടറിന്‍റെ മെമ്മറിയിലേയ്ക്ക് പരിഭാഷചെയ്തതാണ് ഫാദര്‍ ബൂസ്സായുടെ അടിസ്ഥാനപരമായ സംഭാവനയെന്ന് IBM വാര്‍ത്താ ബുള്ളറ്റിന്‍ വെളിപ്പെടുത്തി.

ഫാദര്‍ ബൂസ്സേ പഠനമാതൃകയാക്കിയത് സ്കോളാസ്റ്റിക്ക് ദൈവശാസ്ത്രജ്ഞനായ തോമസ് അക്വീനാസിന്‍റെ സമ്പൂര്‍ണ്ണ കൃതികളായിരുന്നു.
Thomisticus Index എന്ന പേരില്‍ ഫാദര്‍ ബൂസ്സേ കമ്പ്യൂട്ടറിന്‍റെ ഓര്‍മ്മയില്‍ ലഭ്യമാക്കിയ വിവരശേഖരത്തില്‍നിന്നും, വിശുദ്ധ തോമസിന്‍റെ ദൈവശാസ്ത്രചിന്തകള്‍ ഒരു വാക്കിന്‍റെ ക്ലിക്കിലൂടെ കടന്നുചെല്ലാവുന്ന സാദ്ധ്യതകളിലേയ്ക്ക് അദ്ദേഹം എത്തിച്ചു. ഫാദര്‍ ബൂസ്സായുടെ ഈ ഗവേഷണ ഫലങ്ങളാണ് പിന്നീട് Nelson and Enghelbart CD Rom ആയി മറ്റെല്ലാ മേഖലകളിലേയ്ക്കും വികസിപ്പിച്ചത്.

കമ്പ്യൂട്ടര്‍ ഭാഷാ ശാസ്ത്രത്തിന്‍റെ മേഖലയില്‍ പുതുവെളിച്ചം വീശിയ
ഫാദര്‍ ബൂസ്സായുടെ അമൂല്യ സംഭാവനയ്ക്ക് തെളിവാണ് ലോകം അംഗീകരിക്കുന്ന IBM-ന്‍റെ - Roberto Busa Award ഉം IBM ഉല്പന്നങ്ങളും. .
1913-ല്‍ ഇറ്റലിയിലെ വിച്ചെന്‍സ്സായില്‍ ജനിച്ച അദ്ദേഹം,
കര്‍ദ്ദിനാള്‍ കാര്‍ലോ മര്‍ത്തീനി, കാലംചെയ്ത പരിശുദ്ധ പിതാവ്,
ജോണ്‍ പോള്‍ ഒന്നാമന്‍ എന്നിവരുടെ സഹപാഠിയായിരുന്നു.
മിലാനിലെ കത്തോലിക്കാ യൂനിവേഴ്സിറ്റിയിലെ പ്രാഥമിക പഠനങ്ങള്‍ക്കുശേഷം, ഈശോ സഭയില്‍ച്ചേര്‍ന്ന അദ്ദേഹം,
വൈദികനായ ശേഷമാണ് അമേരിക്കയില്‍ തന്‍റെ ഗവേഷണ
പഠനങ്ങള്‍ തുടര്‍ന്നത്. ഡിജിറ്റല്‍ സാങ്കേതികതയിലൂടെ ദൈവാനുഭവം പങ്കുവച്ച ഫാദര്‍ റൊബേര്‍ത്തോ ബൂസ്സാ മറ്റൊരു തെയാര്‍ഡ് ഷര്‍ദെയിനാണെന്ന്, ഈശോ സഭയുടെ സുപ്പീരിയര്‍ ജനറല്‍, അഡോഫ് നിക്കോളെ റോമില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.