2011-08-11 18:53:57

ആഫ്രിക്കയ്ക്ക്
അമേരിക്കന്‍ സഹായം


11 ആഗസ്റ്റ് 2011, അമേരിക്ക
ദുരിതമനുഭവിക്കുന്ന ആഫ്രിക്കന്‍ ജനതയെ തുണയ്ക്കുമെന്ന്,
അമേരിക്കയിലെ മെത്രാന്മാര്‍ പ്രഖ്യാപിച്ചു. അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും കത്തോലിക്കാ ദുരിതാശ്വാസ സംഘടനയായ Catholic Relief Society CRS-ന്‍റെ അദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷ്പ്പ തിമോത്തി ടോലന്‍ ആഗസ്റ്റ് 11-ാം തിയതി വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആഗോള തലത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പതിവുള്ള വര്‍ഷിക ധനശേഖരം അമേരിക്കയില്‍ നടത്തിക്കഴിഞ്ഞു എങ്കിലും, ലക്ഷക്കണക്കിന് ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന സൊമാലിയായെയും കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളെയും തുണയ്ക്കുവാന്‍ അമേരിക്കയിലെ വിശ്വാസികളും ഉദാരമതികളും ഇനിയും രംഗത്തിറങ്ങുമെന്ന് ആര്‍ച്ചുബിഷപ്പ് ഡോലന്‍ പ്രസ്താവിച്ചു. ദാരിദ്ര്യവും വരള്‍ച്ചയുംമൂലം കുഞ്ഞുങ്ങള്‍ മരിച്ചു വീഴുകയും, കിടപ്പിടവും ഉള്ളതും ഉപേക്ഷിച്ച് വരള്‍ച്ച പ്രദേശങ്ങളിലൂടെ
ആയിരങ്ങള്‍ നാടുവിട്ടുപോകയും ചെയ്യുന്ന കാഴ്ച ഹൃദയഭേദകമാണെന്ന് കിഴക്കെ ആഫ്രിക്ക സന്ദര്‍ശിച്ച ന്യൂയോര്‍ക്ക് അതിരൂപതാദ്ധ്യക്ഷന്‍,
ആര്‍ച്ചുബിഷപ്പ് ഡോലന്‍ വ്യക്തമാക്കി. കുടിവെള്ളം, പാര്‍പ്പിടം, മരുന്ന് എന്നീ അടിസ്ഥാന ആവശ്യങ്ങളുമായി അമേരിക്കയിലെ കത്തോലിക്കാ ദുരിതാശ്വാസ സംഘടന Catholic Relief Society CRS രംഗത്തിറങ്ങിയിട്ടുണ്ടെന്നും അതിന്‍റെ അദ്ധ്യക്ഷന്‍കൂടിയായ ആര്‍ച്ചുബിഷപ്പ് ഡോലന്‍ അറിയിച്ചു.









All the contents on this site are copyrighted ©.