2011-08-10 20:05:17

പാപ്പായുടെ സന്ദര്‍ശനം
ആത്മീയ ഉണര്‍വ്വ്


10 ആഗസ്റ്റ് 2011, മാഡ്രിഡ്
മാഡ്രിഡിലെത്തുന്ന മാര്‍പാപ്പ സ്പെയിനിന് ആത്മീയ ഉണര്‍വ്വു പകരുമെന്ന്,
ആര്‍ച്ചുബിഷപ്പ് റെന്‍സോ ഫ്രത്തീനി, സ്പെയിനിലെ വത്തിക്കാന്‍ സ്ഥാനപതി അഭിപ്രായപ്പെട്ടു. ആഗസ്‍റ്റ് 16-മുതല്‍ 21-വരെ തിയതികളില്‍ മാഡ്രിഡില്‍ അരങ്ങേറുവാന്‍ പോകുന്ന ആഗോള യുവജന സംഗമത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷ്പ്പ ഫ്രത്തീനി ഇപ്രകാരം അഭിപ്രായപ്പെട്ടത്.
മൂല്യഛ്യുതി അനുഭിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം ആത്മീയ ഉണര്‍വ്വിലൂടെ പ്രത്യാശയുടെ കുളിര്‍ കാറ്റുവീശുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. സാമ്പത്തിക അനിശ്ചിതത്ത്വം അനുഭവിക്കുന്ന ഇക്കാലഘട്ടത്തില്‍
ക്രിസ്തുവില്‍ വേരുറപ്പിക്കപ്പെട്ടും പണിതുയര്‍ത്തപ്പെട്ടും ലഭിച്ച വിശ്വാസത്തില്‍ ദൃഢതപ്രാപിക്കാന്‍ യുവജനസമ്മേളനം വഴിയൊരുക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഒരാഴ്ച നീണ്ടുനില്കുന്ന പരിപാടികളിലൂടെ തങ്ങളുടെ ജീവിത മൂല്യങ്ങളെ ബലപ്പെടുത്തുവാന്‍ യുവജനങ്ങള്‍ക്കു സാധിക്കുമെന്നും അതിലൂടെ സമൂഹത്തിന്‍റെതന്നെ നവീകരണം യാഥാര്‍ത്ഥ്യമാകുമെന്നും യുവജന സമ്മേളനത്തിന്‍റെ സംഘടാക സമിതിയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ച്ചുബിഷ്പ്പ ഫ്രത്തീനി അഭിമുഖത്തില്‍ വ്യക്തമാക്കി.









All the contents on this site are copyrighted ©.