2011-08-10 19:26:04

പാപ്പായുടെ പൗരോഹിത്യ ജൂബിലി
സ്മരണകളുയര്‍ത്തിയ സംഗീതനിശ


10 ആഗസ്റ്റ് 2011, കാസില്‍ ഗണ്ടോള്‍ഫോ
ആഗസ്റ്റ് 9-ാം തിയതി ചൊവ്വാഴ്ച വൈകുന്നരമാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ പൗരോഹിത്യത്തിന്‍റെ 60-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ട് കാസില്‍ ഗണ്ടോള്‍ഫോയിലെ വേനല്‍ക്കാല വസതിയില്‍ സംഗീതനിശ അരങ്ങേറിയത്. ദൈവം തരുന്നതെന്തും നല്ലതാണ്, എന്ന ശീര്‍ഷകത്തില്‍ കൂട്ടായ്മയുടെ പുതുവസന്തം the ensemble of new seasons എന്ന ജര്‍മ്മന്‍ സംഘമാണ് പാശ്ചാത്യ ശാസ്ത്രീയ സംഗീതവിരുന്ന് ഒരുക്കിയത്.
പാപ്പയുടെ ഇഷ്ടപ്രതിഭകളായ അന്തോണിയോ വിവാള്‍ഡിയുടെയും സെബാസ്റ്റൃന്‍ ബാഹിന്‍റെയും, നിറഞ്ഞ സദസ്സ് concerti ripieni, മഹത്വം ദൈവത്തിനുമാത്രം Soli Deo Gloria തുടങ്ങിയ വിഖ്യാതമായ രചനകളാണ് കാസില്‍ ഗണ്ടോള്‍ഫോയിലെ പേപ്പല്‍ മന്ദിരത്തില്‍ അവതരിപ്പിക്കപ്പെട്ടത്.

ദൈവം തരുന്നതെന്തും നല്ലതാണ്, എന്ന ശീര്‍ഷകത്തിന്‍റെ അര്‍ത്ഥം സ്ഫുരിക്കുമാറ് നന്ദിയും വിശ്വാസവും ഉണര്‍ത്തുന്നതായിരുന്നു
സംഗീതനിശയെന്ന് പാപ്പ തന്‍റെ മറുപടി പ്രസംഗത്തില്‍ പ്രസ്താവിച്ചു.

വൈദികനായിരുന്ന വിവാള്‍ഡിയുടെ ഉറച്ച വിശ്വാസവും,
ലൂതറന്‍ വിശ്വാസിയായ ബാഹിന്‍റെ ആഴമായ ഭക്തിയും
അവതരണത്തില്‍ പ്രതിഫലിപ്പിക്കുവാന്‍ കഴിഞ്ഞ
കലാകാരന്മാരെ മാര്‍പാപ്പ അഭിനന്ദിച്ചു.
ഉപകരണങ്ങളിലൂടെ സൃഷ്ടിച്ച നാദ താള ലയ ഭാവങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന വിന്യാസങ്ങള്‍, ശ്രേഷ്ഠമായ സൗന്ദര്യത്തിന്‍റെയും ആനന്ദത്തിന്‍റെയും പ്രശാന്തതയുടെയും അലകളുയര്‍ത്തിയെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് മാര്‍പാപ്പ സംഗീതനിശയെ വിലയിരുത്തി.

സംഗീതജ്ഞരുടെ കറയറ്റ അവതരണത്തിനും അതിന് നേതൃത്വംനല്കിയ
ഡീന്‍, ആല്‍ബര്‍ട്ട് മേയര്‍, അരബേലാ സ്റ്റെയിന്‍ബാഹെര്‍‍ എന്നിവര്‍ക്ക് പ്രത്യേകം നന്ദിപറഞ്ഞ പാപ്പ, സദസ്സിന് അപ്പസ്തോലിക ആശിര്‍വ്വാദവും നല്കി.








All the contents on this site are copyrighted ©.