2011-08-05 15:20:43

പേപ്പല്‍ സന്ദര്‍ശനം സ്പെയിനിന് പുതുശ്വാസമേകും – ആര്‍ച്ച് ബിഷപ്പ് റെന്‍സോ ഫ്രത്തീനി.


05 ഓഗസ്റ്റ് 2011, മാദ്രിദ് – സ്പെയിന്‍

സാമ്പത്തീക മാന്ദ്യത്തിന്‍റെയും ധാര്‍മ്മീക മൂല്യചുതിയുടേയും പിടിയിലമര്‍ന്നിരിക്കുന്ന സ്പെയിനിലേക്കു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നടത്തുന്ന ഇടയ സന്ദര്‍ശനം ആ രാജ്യത്ത് ഒരു പുതിയ കാറ്റുവീശുമെന്ന് സ്പെയിനിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് റെന്‍സോ ഫ്രത്തീനി, ഓഗസ്ററ് നാലാം തിയതി വ്യാഴാഴ്ച വത്തിക്കാന്‍ റേഡിയോ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പേപ്പല്‍ സന്ദര്‍ശനത്തിന്‍റെ ആത്മീയവശത്തിനാണ് സഭ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നഷ്ടഹൃദയരായ യുവജനങ്ങള്‍ക്ക് ഒരു പുതിയ പ്രത്യാശ ആവശ്യമാണെന്നും ലോകയുവജനദിനസംഗമം അവരെ സംബന്ധിച്ച് ഒരു പുതിയ തുടക്കമായിരിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് റെന്‍സോ ഫ്രത്തീനി അഭിപ്രായപ്പെട്ടു. യുവജനദിനാഘോഷത്തിന്‍റെ ഭാഗമായി മാര്‍പാപ്പതന്നെ യുവജനങ്ങളുടെ കുമ്പസാരം കേള്‍ക്കുന്നത് ക്രൈസ്തവജീവിതം ഒരാന്തരീക നവീകരണത്തില്‍ നിന്ന്, മാനസാന്തരത്തില്‍ നിന്ന് അതായത് ദൈവത്തിലേക്കുള്ള തിരിച്ചുപോകലില്‍ നിന്നാണ് യഥാര്‍ത്ഥമായും ആരംഭിക്കുന്നതെന്നിന്‍റെ സാക്ഷൃമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവബഹുലമായ ഒരാഴ്ച തങ്ങളുടെ ജീവിതവിളി കണ്ടെത്താന്‍ യുവജനങ്ങളെ സഹായിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് റെന്‍സോ ഫ്രത്തീനി പ്രത്യാശ പ്രകടിപ്പിച്ചു,








All the contents on this site are copyrighted ©.