2011-08-04 20:13:07

യുവജന സംഗമത്തിന്
വിസ ലഭിക്കാത്തവര്‍


04 ആഗസ്റ്റ് 2011, ഡല്‍ഹി
മാഡ്രിഡ്രിലേയ്ക്കു പുറപ്പെടുവാന്‍ ഒരുങ്ങിനിലക്കുന്ന ഏതാനും ഇന്ത്യന്‍ യുവാക്കള്‍ക്ക് ഇനിയും വിസ ലഭിച്ചിട്ടില്ലെന്ന് സിബിസിഐ വക്താവ് അറിയിച്ചു. മാഡ്രിഡിലേയ്ക്കു യാത്രചെയ്യേണ്ട 1000-ത്തോളം യുവാക്കളില്‍, സിബിസിഐ ഡലഗേറ്റ് ഫാദര്‍ ആല്‍വിന്‍ ഡിസൂസ ഉള്‍പ്പെടെ ഇനിയും 340 പേര്‍ക്ക് വിസി ലഭിച്ചിട്ടില്ല. പ്രാദേശിക സഭയുടെയും ദേശീയ യുവജന കമ്മിഷന്‍റെ അംഗീകാരമുള്ള വിസാ അപേക്ഷകള്‍ ഉടനടി സ്പാനിഷ് എമ്പസി പരിഗണിക്കപ്പെടുമെന്ന് ഫാദര്‍ ഡിസൂസ പ്രത്യാശ പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.