2011-08-04 20:02:03

മാഡ്രിഡിലെ
യുവജനോത്സവം


03 ആഗസ്റ്റ് 2011, സ്പെയിന്‍
മാഡ്രിഡ് സമ്മേളനം ആഗോള യുവജനോത്സവമെന്ന്,
യാഗോ ചേര്‍വ്വാ, സമ്മേളനത്തിന്‍റെ എക്സെക്യൂട്ടിവ് ഡയറക്ടര്‍ പങ്കുവച്ചു.
ആഗസ്റ്റ് 16-മുതല്‍ 21-വരെ തിയതികളില്‍ സ്പെയിനിലെ മാഡ്രിഡില്‍ അരങ്ങേറുന്ന 26-ാമത് ആഗോള യുവന സമ്മേളനത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് സ്പെയിനിലെ ആഗോള യുവജന സമ്മേളനത്തിന്‍റെ എക്സെക്യൂട്ടിവ് ഡയറക്ടര്‍, ചേര്‍വ്വാ ഇപ്രകാരം പ്രസ്താവിച്ചത്. സഭയെ നിഷേധാത്മകമായി കാണുന്നവരാണ് സമ്മേളനത്തെ വിമര്‍ശിക്കുന്നതെന്നും, യുവജനങ്ങള്‍ തങ്ങളുടെ ജീവിതങ്ങളെ സ്പര്‍ശിക്കുന്ന ആത്മീയ സംഗമമായിട്ടാണ് ഇതിനെ കാണുന്നതെന്ന് സമ്മേളനത്തിന്‍റെ
സംഘടാപരമായ കാര്യങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ചേര്‍വ്വാ വെളിപ്പെടുത്തി. ജീവിതത്തില്‍ നന്മയുടെ പരിവര്‍ത്തനം ഉളവാക്കുന്ന സംഭവമായതുകൊണ്ട് ത്യാഗങ്ങള്‍ സഹിച്ചും സ്വയംപണംമുടക്കിയുമാണ് യുവജനങ്ങള്‍ മാഡ്രിഡില്‍ എത്തുന്നതെന്ന് ചേര്‍വ്വാ വിവരിച്ചു.
ഒന്നോ രണ്ടോ വ്യക്തികളോ സംഘടനയോ ഉന്നയിച്ച പ്രതിഷേധ സ്വരം ജനാധിപത്യ രാഷ്ട്രമായ സ്പെയിനില്‍‍ സ്വാഭാവികമാണെന്നും,
അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നതാണെന്നും
ചേര്‍വ്വാ അഭിപ്രായപ്പെട്ടു.

പൊതു സമാധാനത്തിന് ഭംഗംവരാതെ ആദരപൂര്‍വ്വകമായ പ്രതിഷേധത്തിന് സ്പെയിനില്‍ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന്‍ യുവജന സമ്മേളനങ്ങളുടെ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട്
5 ലക്ഷത്തോളം യുവജനങ്ങളാണ് ക്രിസ്ത്വാനുഭവത്തിനും
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയോടൊപ്പം ആയിരിക്കുവാനുമായി മാഡ്രിഡിലേയ്ക്ക് പ്രവഹിക്കുന്നതെന്ന് ആഗോള സംഗമത്തിന്‍റെ കോര്‍ഡിനേറ്റര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.









All the contents on this site are copyrighted ©.