2011-08-04 20:08:39

അംഗവൈകല്യമുള്ള
4000 യുവജനങ്ങള്‍
സ്പെയിനിലെത്തും


03 ആഗസ്റ്റ് 2011, സ്പെയിന്‍
മാഡ്രിഡ് സമ്മേളനത്തില്‍ 4000-ത്തോളം അംഗവൈകല്യമുള്ള യുവാക്കള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ആഗോള യുവജന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിവിധ തരത്തില്‍ അംഗവൈകല്യങ്ങളുള്ള 4000-ത്തോളം യുവജനങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങള്‍നിന്നായി പേരു റെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സംഘാടകര്‍ക്കുവേണ്ടി സാല്‍വത്തോരെ പാലിയൂക്കാ വെളിപ്പെടുത്തി. അംഗ-വൈകല്യമുള്ളവരുടെ യാത്ര, ഭക്ഷണം, വിശ്രമം, മരുന്ന് എന്നിവ കണക്കിലെടുത്തുകൊണട് ഓരോരുത്തര്‍ക്കുവേണ്ടിയും പ്രത്യേക സൗകര്യങ്ങളും പരിശീലനം നേടിയിട്ടുള്ള സഹായികളെയും ഏര്‍പ്പാടുചെയ്തു കഴിഞ്ഞുവെന്നും കോര്‍ഡിനേറ്റര്‍ പാലിയൂക്കാ വെളിപ്പെടുത്തി.
അംഗവൈകല്യമുള്ള യുവാക്കള്‍ക്കള്‍ക്ക് പരിപൂര്‍ണ്ണ സഹായം നല്കിക്കൊണ്ട് സമ്മേളനത്തിലെ എല്ലാ പരിപാടികളിലുമുള്ള അവരുടെ സജീവപങ്കാളിത്തം ഉറപ്പുവരുത്തുമെന്നും പാലിയൂക്കാ വ്യക്തമാക്കി.








All the contents on this site are copyrighted ©.