3 ആഗസ്റ്റ് 2011, സ്പെയിന്‍ ആഗോള യുവജനസമ്മേളനം വിശ്വാസത്തിന്‍റെ ആഘോഷമെന്ന്, സ്പെയിനിലെ
സലീഷ്യന്‍ പ്രൊവിന്‍ഷ്യല്‍, ഡോണ്‍ മിഗുവേല്‍ റൂബിയാ ഒരു സന്ദേശത്തില്‍ പറഞ്ഞു. മാഡ്രിഡ്
സമ്മേളനത്തിലെത്തുന്ന യുവജനങ്ങള്‍ക്ക് ആഗോള സലീഷ്യന്‍ സഭയുടെ പേരില്‍ സ്വാഗതമാശംസിച്ചുകൊണ്ട്
അയച്ച സന്ദേശത്തിലാണ് ഡോണ്‍ റൂബിയാ ഇപ്രകാരം പ്രസ്താവിച്ചത്. 5 ലക്ഷത്തോളം യുവാക്കള്‍
ആഗസ്റ്റ് 16-ാം തിയതി മാഡ്രിഡിലെത്തുന്നത് ക്രിസ്തുവിലുള്ള വിശ്വാസവും പത്രോസിന്‍റെ പിന്‍ഗാമിയായ
പാപ്പയോടുള്ള സ്നേഹാദരവുമാണെന്ന് അദ്ദേഹം സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ലോകത്തിന്‍റെ
എല്ലാ ഭാഗത്തുമുള്ള സലീഷ്യന്‍ സ്ഥാപനങ്ങളില്‍നിന്നും യുവജനകേന്ദ്രങ്ങളില്‍നിന്നുമായി
20,000-ല്‍പ്പരം യുവജനങ്ങള്‍ മാഡ്രിഡിലെത്തുമെന്നും ഡോണ്‍ റൂബിയാ അറിയിച്ചു. സലേഷ്യന്‍
സഭയുടെ റെക്ടര്‍ മേജര്‍ ഡോണ്‍ പാസ്ക്വാള്‍ ചാവെസ്സും, സലീഷ്യന്‍ സന്ന്യസിനിമാരുടെ ജനറല്‍
മദര്‍ ജൊവാന്നി റെഗ്ഗോട്ടും യുവതീ യുവാക്കളെ സ്വീകരിക്കാന്‍ മാഡ്രിഡിലുണ്ടായിരിക്കുമെന്നും
സന്ദേശത്തിലൂടെ പ്രൊവിന്‍ഷ്യല്‍ റൂബിയാ അറിയിച്ചു.