2011-08-03 17:15:30

ആര്‍ച്ചുബിഷപ്പ് സാമ്പി
വിശ്വാസത്തിന്‍റെ നയതന്ത്രജ്ഞനെന്ന് മാര്‍പാപ്പ


3 ആഗസ്റ്റ് 2011, വത്തിക്കാന്‍
സുവിശേഷത്തിനും സഭയ്ക്കുംവേണ്ടി സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ച പ്രേഷിതനായിരുന്നു ആര്‍ച്ചുബിഷ്പ്പ് പിയെത്രോ സാമ്പിയെന്ന്,
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ സന്ദേശത്തിലൂടെ പ്രസ്താവിച്ചു.
ജൂലൈ 27-ാം തിയതി ബാള്‍ട്ടിമൂറില്‍ അന്തരിച്ച അമേരിക്കയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് പിയെത്രോ സാമ്പിയുടെ കുടുംബത്തിനും രൂപതാംഗങ്ങള്‍ക്കും അമേരിക്കയിലെ വിശ്വാസികള്‍ക്കുമായി അയച്ച അനുശോചന സന്ദേശത്തിലാണ് പാപ്പാ ഇപ്രാകാരം പ്രസ്താവിച്ചത്.
.
നീണ്ട 42 വര്‍ഷക്കാലം വത്തിക്കാന്‍റെ നയതന്ത്ര വിഭാഗത്തില്‍ സേവനമനുഷ്ഠിച്ച ഇറ്റലി സ്വദേശിയായ ആര്‍ച്ചുബിഷപ്പ് സാമ്പിയുടെ ജീവിതം ആഴമായ വിശ്വാസവും ആര്‍ദ്രമായ അജപാലന സ്നേഹവും നിറഞ്ഞതായിരുന്നുവെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ അനുസ്മരിച്ചു.
ബറൂണ്ടി, ഇന്തൊനേഷ്യാ, ഇസ്രായേല്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ വത്തിക്കാന്‍റെ സ്ഥാനപതിയായും ഇന്ത്യ, ക്യൂബാ, ക്യാമറൂണ്‍, നിക്കാരാഗ്വേ, ബെല്‍ജിയം എന്നിവിടങ്ങളിലെ വത്തിക്കാന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ സെക്രട്ടറിയായും അദ്ദേഹം പക്വതയാര്‍ന്ന സേവനമനുഷ്ഠിച്ചിട്ടുണ്ടെന്ന് (വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെവഴി അയച്ച സന്ദേശത്തില്‍) പാപ്പാ അനുസ്മരിച്ചു.

ശ്വാസകോശ സംബന്ധമായ രോഗ ചികിത്സയ്ക്കിടയിലാണ്
73- വയസ്സുകാരനായ ആര്‍ച്ചുബിഷപ്പ് സാമ്പിക്ക് അന്ത്യം സംഭവിച്ചത്
ആര്‍ച്ചുബിഷപ്പ് സാമ്പിയുടെ അന്തിമോപചാര ശുശ്രൂഷകള്‍
ആഗസ്റ്റ് 2-ാം തിയതി ചൊവ്വാഴ്ച വടക്കെ ഇറ്റലിയിലെ
റൂബിക്കോണേയില്‍ നടത്തപ്പെട്ടു.







All the contents on this site are copyrighted ©.