2011-08-02 14:52:52

അമരാവതി രൂപതയുടെ പ്രഥമാദ്ധ്യക്ഷന്‍ ദിവംഗതനായി


02 ഓഗസ്റ്റ് 2011, അമരാവതി

മഹാരാഷ്ട്ര സംസ്ഥാനത്തെ അമരാവതി രൂപതയുടെ മുന്നദ്ധ്യക്ഷന്‍ ബിഷപ്പ് ജോസഫ് ആല്‍ബര്‍ട്ട് റോസാരിയോ എം.എസ്.എഫ്.എസ് ജൂലൈ മുപ്പത്തൊന്നാം തിയതി ഞായറാഴ്ച ദിവംഗതനായി, 1915 മെയ് മുപ്പതാം തിയതി നാഗ്പൂരില്‍ ജനിച്ച അദ്ദേഹം 1944 ല്‍ വൈദീകപട്ടം സ്വീകരിച്ചു. 1955ല്‍ പീയൂസ് പതിനേഴാമന്‍ മാര്‍പാപ്പയാണ് അമരാവതി രൂപതയുടെ പ്രഥമ അദ്ധ്യക്ഷനായി അദ്ദേഹത്തെ നിയമിച്ചത്. നീണ്ട നാല്‍പ്പതുവര്‍ഷക്കാലം രൂപതയുടെ അജപാലക ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കിയ ബിഷപ്പ് റോസാരിയോ 1995 മുതല്‍ തല്‍സ്ഥാനത്തു നിന്നു വിരമിച്ച് വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു,








All the contents on this site are copyrighted ©.