2011-07-29 10:06:50

മഗ്സാസ്സെ പുരസ്കാരം
ഇന്ത്യാക്കാര്‍ക്ക്


28 ജൂലൈ 2011, ഫിലിപ്പീന്‍സ്
ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാഗ്സാസ്സെ പുരസ്കാരം രണ്ട് ഇന്ത്യാക്കാര്‍ക്ക് ലഭിച്ചു. സൗരോര്‍ജ്ജത്തിന്‍റെ ഗുണമേന്മ പാവങ്ങളിലെത്തിച്ച കര്‍ണ്ണാടകയിലെ യുവ ശാസ്ത്രജ്ഞന്‍ ഹരീഷ് ഹാണ്ടെയും, മഹാരാഷ്ട്രയിലെ ഗ്രാമീണരുടെ സമഗ്രോന്നമനത്തിനായി സ്വയം സമര്‍പ്പിച്ച പൂനയിലെ മനശ്ശാസ്ത്ര വിദഗ്ദ്ധയും സമൂഹ്യ പ്രവര്‍ത്തകയുമായ നീലിമ മിശ്രയുമാണ്
ഈ വര്‍ഷത്തെ മാഗ്സ്സാസ്സെ പുരസ്കാര ജേതാക്കളായ ഇന്ത്യക്കാര്‍.
44 വയസ്സുള്ള ബാംഗളൂര്‍ സ്വദേശി ഹരീഷ് ഹാണ്ടെ
തന്‍റെ കണ്ടുപിടുത്തത്തിലൂടെ സൗരോര്‍ജ്ജം ഉപയോഗിച്ചുണ്ടാക്കുന്ന വൈദ്യുതി കുറഞ്ഞ നിരക്കിള്‍ പാവങ്ങളായ ഗ്രാമീണരുടെ അനുദിന ആവശ്യങ്ങള്‍ക്ക് ലഭ്യമാക്കി. 39 വയസ്സുള്ള പൂനെക്കാരി നീലിമ മിശ്ര അമേരിക്കയിലെ മാസ്സെഷ്യൂട്ട് യൂണിവേഴ്സിറ്റിയില്‍നിന്നും മനശ്ശാസ്ത്രത്തില്‍ ഡോകട്‍ര്‍ ബിരുദം കര്‍സ്ഥമാക്കിയ സാമൂഹ്യ സേവകയാണ്.
മഹാരാഷ്ട്ര സംസ്ഥാനത്തെ ഗ്രാമീണരുടെ സമഗ്ര പുരോഗതിക്കായ ചെയ്ത വിദ്യാഭ്യാസ–തൊഴില്‍--ആരോഗ്യ ക്ഷേമ പദ്ധതികള്‍ക്കാണ് അംഗീകാരം.

ഏഷ്യയിലെ നോബല്‍ സമ്മാനമെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള
മാഗ്സാസ്സെ പുരസ്ക്കാരം ഫിലിപ്പീന്‍സിലെ മുന്‍പ്രസിഡന്‍റ്,
റാമോണ്‍ മാഗ്സാസ്സെയുടെ ബഹുമാനാര്‍ത്ഥം സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ്.
22 ലക്ഷം രൂപ, മാഗ്സാസ്സെ സ്വര്‍ണ്ണ മെഡല്‍, പത്രിക എന്നിവ അടങ്ങുന്നതാണ്, ആഗസ്റ്റ് 31-ാം തിയതി ഫിലിപ്പിന്‍സിന്‍റെ തലസ്ഥാന നഗരമായ മാനിലായില്‍ വിതരണംചെയ്യുന്ന മസ്സ്സാസ്സെ പുരസ്കാരം.








All the contents on this site are copyrighted ©.