2011-07-29 10:00:33

ജൂലൈ 28
ലോക
മഞ്ഞപ്പിത്ത ദിനം


28 ജൂലൈ 2011, ന്യൂയോര്‍ക്ക്
അനുവര്‍ഷം 10 ലക്ഷം പേരുടെ ജീവന്‍ അപഹിക്കുന്ന മഞ്ഞപ്പിത്തം ഇല്ലാതാക്കുമെന്ന്, ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ (World Health Organization) ന്യൂയോര്‍ക്കില്‍ പ്രസ്താവിച്ചു.
ജൂലൈ 28-ാം തിയതി പ്രഥമ ആഗോള മഞ്ഞപ്പിത്ത ദിനം ആചരിച്ചുകൊണ്ട് ഐക്യ രാഷ്ട്ര സംഘട പുറത്തിറക്കിയ പ്രചരണപത്രികയിലാണ് രോഗനിവാരണ പ്രസ്താവന ഇറക്കിയത്.
ലോകത്ത് എവിടെയും എല്ലാവരെയും ബാധിക്കുന്ന ഈ പകര്‍ച്ചവ്യാധി നിയന്ത്രിക്കാനും ഇല്ലാതാക്കുവാനും സാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍, മാര്‍ഗ്രറ്റ് ചാന്‍ പ്രസ്താവിച്ചു.
പല തരത്തിലിറങ്ങുകയും കരളിനെ ബാധിച്ച് ജീവന്‍ അപഹരിക്കുകയും ചെയ്യുന്ന ഈ വിഷാണുരോഗത്തെ viral disease അറിഞ്ഞ് പ്രതിരോധിക്കണമെന്ന് പത്രിക ചൂണ്ടിക്കാട്ടി.
ആഗോള തലത്തില്‍ 200 കോടിയിലധികം ജനങ്ങളെ ഈ രോഗം ബാധിച്ചിട്ടുണ്ടെന്നും, അനുവര്‍ഷം 10 ലക്ഷത്തിലധികം പേര്‍ മഞ്ഞപ്പിത്തം മൂലം മരണമടയുന്നു എന്നുമുള്ള വസ്തുതകള്‍ കണക്കിലെടുക്കുമ്പോള്‍ വര്‍ദ്ധിച്ച ശ്രദ്ധയോടും സമര്‍പ്പണത്തോടുംകൂടെ മനുഷ്യകുലത്തിന്‍റെ മാരകശത്രുവിനെ നേരിടേണ്ടതാണെന്ന് ഡോക്ടര്‍ ചാന്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.