2011-07-29 09:41:57

അമേരിക്കയിലെ
വത്തിക്കാന്‍ സ്ഥാനപതി
അന്തരിച്ചു


28 ജൂലൈ 2011, ബാള്‍ട്ടിമൂര്‍
പരിശുദ്ധ സിംഹാസനത്തിന്‍റെ അമേരിക്കയിലെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് പിയെത്രോ സാമ്പി അന്തരിച്ചു. ജൂലൈ 27-ാം തിയതി വൈകുന്നേരം ബാള്‍ട്ടിമൂറിലുള്ള ആശുപത്രിയില്‍ വച്ചായിരുന്നു 73 വയസ്സുള്ള ആര്‍ച്ചുബിഷപ്പ് സാമ്പിയുടെ അന്ത്യം. ശ്വാസകോശ തടസ്സ സംബന്ധമായി ചികിത്സയ്ക്കെത്തിയ ആര്‍ച്ചുബിഷപ്പിന് ശസ്ത്രക്രിയയെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. വടക്കെ ഇറ്റലിയിലെ ചെസേനായില്‍ ജനിച്ച അദ്ദേഹം, 1964-ല്‍ വൈദികനായി. കാനോനാ നിയമത്തില്‍ ഡോക്ടറേറ്റ് ബരുദം കര്‍സ്ഥമാക്കിയിട്ടുള്ള അദ്ദേഹം 1969-മുതല്‍ വത്തിക്കാന്‍റെ നയതന്ത്രവിഭാഗത്തില്‍ പ്രവര്‍ത്തിച്ചുപോരുന്നു. 1971-ല്‍ ജരൂസലേമിലും, 1974-ല്‍ ക്യൂബയിലും, 1979 നിക്വരാഗ്വേയിലും, 1981-ല്‍ ബെല്‍ജിയത്തും 1984-ല്‍ ഇന്ത്യയിലുമുള്ള വത്തിക്കാന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്.
1985-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തിന് ആര്‍ച്ചുബിഷപ്പ് പദവു നല്കിക്കൊണട് ദക്ഷിണാഫ്രിക്കയിലെ ബറൂണ്ടിയുടെ പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധിയായി നിയോഗിച്ചു.‍
തുടര്‍ന്ന് 1991- ഇന്‍ഡൊനേഷ്യായിലെയും, 1998-ല്‍ ഇസ്രായേലിലെയും അപ്പസ്തോലിക് നൂണ്‍ഷ്യോയായി നിയമിതനായി.
2002-ല്‍ ഇസ്രായേല്‍ ജരൂസലേം ആക്രമിച്ചതിനെ തുടര്‍ന്ന് വിശുദ്ധ സ്ഥലങ്ങളുടെ സംരക്ഷണത്തിനായി ഇസ്രായേലുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ആര്‍ച്ചുബിഷപ്പ് സാന്ദ്രിയാണ് പരിശുദ്ധ സംഹാസനത്തെ പ്രതിനിധീകരിച്ചത്.
2006-ല്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ആര്‍ച്ചുബിഷപ്പ് സാംമ്പിയെ അമേരിക്കയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രിതിനിധിയായി നിയോഗിച്ചു.
അന്തിമോപചാര ശുശ്രൂഷകള്‍ ആഗസ്റ്റ് 6-ാം തിയതി ശനിയാഴ്ച
വാഷിങ്ടണ്‍ ഡിസിയിലെ അമലോത്ഭവനാഥയുടെ ദേവാലയത്തില്‍ നടത്തപ്പെടും.








All the contents on this site are copyrighted ©.