2011-07-27 18:56:37

നോര്‍വെയിലെ അധിക്രമം
‘ബോധമില്ലാത്ത പ്രവൃത്തി’


27 ജൂലൈ 2011, സ്വീഡന്‍
നോര്‍വേയിലുണ്ടായ അധിക്രമങ്ങളെ ‘ബോധമില്ലാത്ത പ്രവൃത്തി’യെന്ന്,
നോര്‍ഡിക് രാജ്യങ്ങളിലെ മെത്രാന്മാര്‍ അപലപിച്ചു.
ജൂലൈ 22-ാം തിയതി വെള്ളിയാഴ്ച നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോയിലും ഒത്തോയോ ദ്വീപിലുമായി 76 പേരുടെ മരണത്തിനിടയാക്കുകയും അനേകരെ മുറിപ്പെടുത്തുകയും ചെയ്ത സംഭവത്തെയാണ് ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഐസ് ലാന്‍റ്, സ്വീഡന്‍, നോര്‍വേ എന്നി രാജ്യങ്ങളിലെ കത്തോലിക്കാ മെത്രാന്‍ സമിതി സന്ദേശത്തിലൂടെ അപലപിച്ചത്.
വെള്ളിയാഴ്ച രാവിലെ നോര്‍വേയുടെ പ്രധാനമന്ത്രിയുടെ
ഓഫിസ് മന്ദിരത്തില്‍ 8 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന് മണിക്കൂറുകള്‍ക്കു ശേഷമാണ്, ഒത്തോയോ ദീപിലെ ലേബര്‍ പാര്‍ട്ടി ക്യാംമ്പില്‍ സമ്മേളിച്ച 68-പേരെ പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷംചമഞ്ഞ
32 വയസ്സുകാരന്‍ ആന്ഡേഴ്സ് ബ്രെവിക്ക് വെടിവച്ചു വീഴ്ത്തിയത്.

വിവരിക്കാനാവാത്ത മാനസിക വ്യഥയും നിരാശയുമാണ് വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തിമൂലം സമൂഹത്തിലും കുടുംബങ്ങളിലും വരുത്തിവച്ചിരിക്കുന്നതെന്ന് മെത്രാന്‍ സംഘം പ്രസ്താവനയിലൂടെ അറിയിച്ചു.
നോര്‍ഡിക് മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും സ്റ്റോക്ഹോം രൂപതാദ്ധ്യക്ഷനുമായ ബിഷപ്പ് ആന്‍റേര്‍സ് അര്‍ബോറോ-ലിയൂസാണ്
മെത്രാന്‍ സമിതിക്കുവേണ്ടി പ്രസ്താവനയിറക്കിയത്.







All the contents on this site are copyrighted ©.