2011-07-27 18:39:22

നീതിക്കുവേണ്ടി
സമാധാനത്തിന്‍റെ പാതയില്‍
ദളിത് ക്രൈസ്തവര്‍


27 ജൂലൈ 2011, ഡല്‍ഹി
ദളിത് ക്രൈസ്തവര്‍ നീതിക്കുവേണ്ടി സമാധാനപരമായി പോരാടുമെന്ന്,
ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് കൊണ്‍ച്ചെസ്സാവോ, ഡല്‍ഹി അതിരൂപതാദ്ധ്യക്ഷന്‍ ദളിത് ക്രൈസ്തവ സമരത്തില്‍ പ്രസ്താവിച്ചു. ഡെല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ ജൂലൈ 25-ാം തിയതി തിങ്കളാഴ്ച ആരംഭിച്ച ദേശീയ ദളിത് ക്രൈസ്തവ സംഘടയുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രതിഷേധ സമരം ഉത്ഘാടനംചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു, അര്‍ച്ചുബിഷ്പ്പ് കൊണ‍ച്ചെസ്സാവോ. 150-പേരുള്ള ദളിത് ക്രൈസ്തവരുടെ പ്രതിനിധി സംഘമാണ് മൂന്നു ദിവസം നീണ്ടുനില്ക്കുന്ന ഡെല്‍ഹിയിലെ നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നത്. ജൂലൈ 28-ാം തിയതി വ്യാഴാഴ്ച പാര്‍ലിമെന്‍റ് മന്ദിരത്തിലേയ്ക്കു നടത്തപ്പെടുന്ന പ്രതിഷേധ പദയാത്രയോടെയാണ് നിരാഹാര സമരത്തിന് സമാപനം കുറിക്കുന്നത്.
ഭാരതത്തിലെ ദളിതരായ ക്രൈസ്തവക്കും മൂസ്ലീങ്ങള്‍ക്കുമാണ് ഭരണഘടന അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുന്നതെന്നും,
എന്നാല്‍ ബൗദ്ധ – സിക്ക് - ഹിന്ദു സമുദായങ്ങളില്‍പ്പെട്ട ദളിതര്‍ക്ക്
സര്‍ക്കാര്‍ വിവേചനാപൂര്‍വ്വം ആനുകൂല്യങ്ങള്‍ നല്കുന്നുണ്ടെന്നും ആര്‍ച്ചുബിഷപ്പ് തന്‍റെ പ്രതിഷേധ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.
നാലു പതിറ്റാണ്ടായി തുടരുന്നു നീതിക്കായുള്ള ഈ മുറവിളി ഇനിയും തുടരുമെന്ന് ദേശിയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പിന്നോക്ക സമുദായ കമ്മിഷന്‍ സെക്രട്ടറി ഫാദര്‍ ആരോഗ്യരാജ് സമ്മേളനത്തില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.