2011-07-26 09:58:41

മാര്‍പാപ്പയ്ക്ക്
പ്രവൃത്തിബദ്ധമായ
അവധിക്കാലം


25 ജൂലൈ 2011, കാസില്‍ ഗണ്‍ഡോള്‍ഫോ
മാര്‍പാപ്പയുടെ അവധിക്കാലം ‘നസ്രായനായ യേശുവിന്‍റെ പണിപ്പുര’യിലെന്ന്,
വത്തിക്കാന്‍റെ ദിനപത്രം വെളിപ്പെടുത്തി. വത്തിക്കാനില്‍നിന്നും ഏകദേശം 30 കി.മി. അകലെയുള്ള കാസില്‍ ഗണ്ടോള്‍ഫോയിലെ വേനല്‍ക്കാല വസതിയില്‍ മാര്‍പാപ്പ അധികസമയവും പുസ്തക രചനയിലാണ് ചിലവൊഴിക്കുന്നതെന്ന് വത്തിക്കാന്‍റെ ദിനപത്രമായ, ഒസര്‍വത്തോരെ റൊമാനോയുടെ ജൂലൈ 23 വാര്‍ത്ത വെളിപ്പെടുത്തി. സുവിശേഷങ്ങള്‍ നല്കുന്ന യേശുവിന്‍റെ ബാല്യകാലത്തെ ആധാരമാക്കിയുള്ള മാര്‍പാപ്പയുടെ തനിമയാര്‍ന്ന ചിന്തകളാണ്, ‘നസ്രായനായ യേശു’ മൂന്നാം വാല്യത്തിന്‍റെ ഉള്ളടക്കം. അതിന്‍റെ മിനുക്കു പണിയിലാണ് ഇപ്പോള്‍ മാര്‍പാപ്പയെന്ന് വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. ആഗസ്റ്റില്‍ സ്പെയിനിലുള്ള ആഗോള യുവജന സമ്മേളനം, സെപ്തംബറില്‍ ജര്‍മ്മനിയിലേയ്ക്കുള്ള 5 ദിവസത്തെ അപ്പസ്തോലിക സന്ദര്‍ശനം, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ 50-ാം വാര്‍ഷികാഘോഷങ്ങളുടെ തുടക്കം, എന്നീ ചരിത്ര സംഭവങ്ങള്‍ക്കായും മാര്‍പാപ്പ ഒരുങ്ങുകയാണെന്ന് വെളിപ്പെടുത്തി.
വൈകുന്നേരങ്ങളില്‍ മാത്രം തന്‍റെ സെക്രട്ടറിയൊടൊപ്പം ഉദ്യാനത്തില്‍ നടന്നുകൊണ്ട് ജപമാലചൊല്ലുവാന്‍ പുറത്തിറങ്ങുന്ന മാര്‍പാപ്പ, കുറെ സമയം സഭാഭരണകാര്യങ്ങളുടെ ചര്‍ച്ചകള്‍ക്കായും മാറ്റിവച്ചിട്ടുണ്ട്.
ജൂലൈ ആദ്യവാരത്തില്‍ അവധിക്കായി കാസില്‍ ഗണ്ടോള്‍ഫോയിലെ വേനല്‍ക്കാന വസതിയിലെത്തിയ മാര്‍പാപ്പ ആഗസ്റ്റ് ആദ്യവാരത്തില്‍ വത്തിക്കാനില്‍ തിരിച്ചെത്തും.








All the contents on this site are copyrighted ©.