2011-07-26 10:02:41

മാരത്തോണ്‍
ജപമാലസമര്‍പ്പണം


25 ജൂലൈ 2011, താമരശ്ശേരി
ആഗോള സുവിശേഷവത്ക്കരണത്തിനായി കേരളത്തില്‍ ജപമാലാ മാരത്തോണ്‍ ആരംഭിച്ചു. വടക്കന്‍ കേരളത്തിലെ താമരശ്ശേരി രൂപതയാണ് 101 ദിവസങ്ങള്‍ നീണ്ടു നില്ക്കുന്ന അഖണ്ഡ ജപമാല സമര്‍പ്പണം ആരംഭിച്ചത്.
ജൂലൈ 23-ാം തിയതി ശനിയാഴ്ച ആരംഭിച്ച ജപമാല മാരത്തോണ്‍ ഒക്ടോബര്‍ 29-ാം തിയതി സമാപിക്കും. മതനിരപേക്ഷതയും ലൗകായത്വവും വര്‍ദ്ധിച്ചു വരുന്ന ഇക്കാലയളവില്‍ ലോകത്തിന്‍റെ സുവിശേഷവത്ക്കരണവും സഭയുടെ നവീകരണവും ലക്ഷൃമാക്കിയാണ് മാരത്തോണ്‍ ജപമാല നടത്തുന്നതെന്ന് താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് റെമീജിയൂസ് ഇഞ്ചനാനിയില്‍ പ്രസ്താവനയില്‍ വെളിപ്പെടുത്തി.

താമരശ്ശേരിയിലെ ബഥനിയ കേന്ദ്രത്തില്‍ ആരംഭിക്കുന്ന അഖണ്ഡ ജപമാല സമര്‍പ്പണം രൂപതയിലെ 117- ഇടവകകളിലൂടെ കടന്ന് ഭദ്രാസന ദേവാലയത്തില്‍ സമാപിക്കുമെന്ന് രൂപതാ വക്താവും മാരത്തോണ്‍ ജപമാലയുടെ സംവിധായകനുമായ ഫാദര്‍ ജെയിംസ് കിളിയനാനിയ്ക്കല്‍ വെളിപ്പെടുത്തി. ഒരു ലക്ഷത്തിലധികം വിശ്വസികള്‍ ജപമാലാ സമര്‍പ്പണത്തില്‍ പങ്കെടുക്കുമെന്നും ഫാദര്‍ ജെയിംസ് കൂട്ടിച്ചേര്‍ത്തു.










All the contents on this site are copyrighted ©.