2011-07-26 09:55:12

കര്‍ദ്ദിനാള്‍ നോവേ
അന്തരിച്ചു


25 ജൂലൈ 2011, റോം
അന്തരിച്ച കര്‍ദ്ദിനാള്‍ വിര്‍ജീലിയോ നോവേ, ആരാധനക്രമ കാര്യങ്ങളുടെ വിശ്വസ്ത പരികര്‍മ്മിയായിരുന്നുവെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു.ജൂലൈ 25-ാം തിയതി രാവിലെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേവഴി കാസില്‍ ഗണ്‍ഡോള്‍ഫോയില്‍നിന്നും അയച്ച സന്ദേശത്തിലാണ് കര്‍ദ്ദിനാളിന്‍റെ നിര്യണത്തിലുള്ള അനുശോചനം മാര്‍പാപ്പ രേഖപ്പെടുത്തിയത്.
ജൂലൈ 24-ാം തിയതി ഞായറാഴ്ച രാവിലെയാണ് കര്‍ദ്ദിനാള്‍ വിര്‍ജീലിയോ നോവേ, വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ 89-ാം വയസ്സില്‍ റോമില്‍ മരണമടഞ്ഞത്. ഇറ്റലിയിലെ ലൊമ്പാര്‍ഡി സ്വദേശിയാണ് കര്‍ദ്ദിനാള്‍ വിര്‍ജീലിയോ. 1944-ല്‍ വൈദികപട്ടം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും സഭാചരിത്രത്തില്‍ ഡോക്ടറേറ്റ് കരസ്തമാക്കിയിട്ടുണ്ട്. 1970-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ പേപ്പല്‍ ആരാധനക്രമ പരിപാടികളുടെ പരികര്‍മ്മി അല്ലേങ്കില്‍ Master of Ceremony...യായി അദ്ദേഹത്തെ നിയോഗിച്ചു. 1975-ല്‍ അദ്ദേഹം ആരാധനക്രമത്തിനും കൂദാശകള്‍കള്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ഉപകാര്യദര്‍ശിയായും നിയമിക്കപ്പെട്ടു. 1982-ല്‍‍‍ അതേ വത്തിക്കാന്‍ സ്ഥപനത്തിന്‍റെ സെക്രട്ടറിയായി നിയമിതനായ അദ്ദേഹത്തെ വൊന്‍കാരിയായുടെ Voncaria സ്ഥാനിക മെത്രാപ്പോലീത്തയായും നിയോഗിക്കുകയുണ്ടായി. ആരാധനക്രമ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ഉത്തരവാദിത്തങ്ങളില്‍നിന്നും (1989-ല്‍) വിരമിച്ച അദ്ദേഹത്തെ, 1991-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്കുയര്‍ത്തിയത്. കര്‍ദ്ദിനാള്‍ വിര്‍ജീലിയോയുടെ നിര്യാണത്തോടെ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ അംഗസംഖ്യ 195 ആയി കുറയുകയാണ്.

ഇവരില്‍ 80 വയസ്സിനുതാഴെ പ്രായമുള്ള നിലവിലുള്ള 114 കര്‍ദ്ദിനാളന്മാരാണ് മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പിന് വോട്ടവകാശമുള്ളവര്‍. കര്‍ദ്ദിനാള്‍ ടെലിസ്ഫോര്‍ തോപ്പോ, ഐവാന്‍ ഡയസ്, ഓസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവരാണ് വോട്ടവകാശമുള്ള ഇന്ത്യയില്‍നിന്നുമുള്ള കര്‍ദ്ദിനാളന്മാര്‍.









All the contents on this site are copyrighted ©.