2011-07-21 18:50:02

മതങ്ങള്‍ സമാധാനത്തിന്‍റെ
ഉപകരണങ്ങള്‍


21 ജൂലൈ 2011, സ്വിറ്റ്സര്‍ണ്ട്
മതങ്ങള്‍ സമാധാനത്തിന്‍റെ ഉപകരണങ്ങളാകണമെന്ന്, മതാന്തര സംവാദങ്ങള്‍ക്കുള്ള ആഗോള കേന്ദ്രം വിലയിരുത്തുന്നു.
സ്വിറ്റ്സെര്‍ലണ്ടിലെ ബോസ്സെയില്‍ സ്ഥാപിതമായിരിക്കുന്ന മതാന്തര സംവാദങ്ങള്‍ക്കായുള്ള Ecumenical Institute of Bossey-യുടെ ഡയറക്ടര്‍, പ്രഫസര്‍ ഓഡെയര്‍ മത്തേവൂസാണ് ഇപ്രകാരം സമര്‍ത്ഥിച്ചത്.
ആഗോളതലത്തില്‍ മതത്തിന്‍റെ പേരില്‍ സംഘട്ടനങ്ങള്‍ ഉയരുന്ന കാലത്ത് സംസ്കാരങ്ങളും മതസമൂഹങ്ങളും തമ്മില്‍ സംവാദത്തിന്‍റെ പാതയില്‍ സഹവര്‍ത്തിത്വവും സമവായവും കൂട്ടായ്മയും വളര്‍ത്താന്‍ വിവിധ മതങ്ങള്‍ ഒരുമിച്ചുള്ള പഠനക്കളരിയിലൂടെ സാധിക്കുമെന്ന് പ്രഫസര്‍ മത്തേവൂസ് വെളിപ്പെടുത്തി. ജൂലൈ 4-ന് ആരംഭിച്ച് 28-ന് അവസാനിക്കുന്ന പഠനക്കളരിയില്‍ ഏഷ്യാ, ഓസ്ട്രേലിയ, അമേരിക്കാ, യൂറോപ്പ്, മദ്ധ്യപൂര്‍വ്വദേശം എന്നിവിടങ്ങളില്‍ നിന്നായി 23 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്. അവരില്‍ 7 മുസ്ലീംഗളും, 10 ക്രൈസ്തവരും 6 യഹൂദരുമാണ്.









All the contents on this site are copyrighted ©.