2011-07-21 19:21:43

ആയൂധ വാണിജ്യ കരാര്‍
സമാധാന പാതയില്‍


21 ജൂലൈ 2011, ന്യൂയോര്‍ക്ക്
ആഗോളതലത്തിലുള്ള ആയുധ വാണിജ്യ കരാര്‍ രൂപീകരണം, സമാധാനത്തിന്‍റെ പാതയിലെ ശുഭോദര്‍ക്കമായ സൂചനയാണെന്ന്, ആര്‍ച്ചുബിഷ്പ്പ് ഫ്രാന്‍സിസ് ചുള്ളിക്കാട്ട്, ഐക്യ രാഷ്ട്ര സംഘടനയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരംനിരീക്ഷകന്‍ ന്യൂയോര്‍ക്കില്‍ പ്രസ്താവിച്ചു. ഐക്യ രാഷ്ട്ര സംഘടയുടെ ആയുധ വാണിജ്യ കരാര്‍ രൂപീകരണത്തിന് ഒരുക്കമായി ജൂലൈ 15-ാം തിയതി ന്യൂയോര്‍ക്കില്‍ ചേര്‍ന്ന കമ്മിറ്റിയില്‍ സംസാരിക്കുകയായിരുന്ന വത്തിക്കാന്‍റെ വക്താവ്.
അനിയന്ത്രിതമായി നടക്കുന്ന ആയുധ വാണിജ്യത്തിന്‍റെ ശൈലിവിട്ട്, അന്താരാഷ്ട്ര നിബന്ധനകള്‍ക്ക് വിധേയമായ ക്രമീകരണം കരാരിലൂടെ സാധിച്ചാല്‍. സമാധാനത്തിന്‍റെ ഒരാഗോള സംസ്ക്കാര നിര്‍മ്മിതിയില്‍ ഉത്തരവാദിത്വ പൂര്‍ണ്ണമായി രാഷ്ട്രങ്ങള്‍ക്ക് പങ്കുചേരാനാവുമെന്ന് ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് തന്‍റെ പ്രബന്ധത്തിലൂടെ സമര്‍ത്ഥിച്ചു.
നീരായുധീകരണത്തിലൂടെ സമഗ്രവും പിന്‍തുണയ്ക്കുന്നതുമായ, ധാര്‍മ്മികവും ആത്മീയവുമായ ഒരു നിലപാടിലൂടെ മാത്രമേ, മനുഷ്യകുലത്തിന് യഥാര്‍ത്ഥവും ശാശ്വതവുമായ സമാധാനത്തിന്‍റെ പാതയില്‍ മുന്നേറാനാവൂ, എന്നും ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് പ്രസ്താവിച്ചു.
ആര്‍ച്ചുബിഷപ്പ് ചുട്ടിക്കാട്ടിലിന്‍റെ നേതൃത്വത്തിലുള്ള നാലുപേരുടെ സംഘമായിരുന്നു ജൂലൈ 11-മുതല്‍ 15-വരെ യുഎന്‍ ആസ്ഥാനത്തുചേര്‍ന്ന കമ്മിറ്റിയില്‍ വത്തിക്കാനെ പ്രതിനിധീകരിച്ചത്.








All the contents on this site are copyrighted ©.