2011-07-21 19:26:48

ആഗോള മാധ്യമ
സംഘടയ്ക്ക്
വത്തിക്കാന്‍റെ വിലക്ക്


21 ജൂലൈ 2011, റോം
അച്ചടി മാധ്യമ ലോകത്തെ ആഗോള സംഘട, യൂസിപിന് (UCIP International Catholic Union of Press) വത്തിക്കാന്‍റെ പിന്‍തുണ നഷ്ടമാകുന്നു.
റോമില്‍ ജൂലൈ 15-ാം തിയതി വത്തിക്കാന്‍റെ മാധ്യമ കമ്മിഷന്‍ പ്രസിഡന്‍റ്, ആര്‍ച്ചുബിഷ് ക്ലാവ്ദിയോ മരിയ ചേല്ലിയും, അല്മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ റയില്‍ക്കോയും സംയുക്തമായിറക്കിയ പ്രസ്താവനയിലാണ് സംഘടനയ്ക്ക് വത്തിക്കാന്‍ നല്കിയിരുന്ന ആനുകൂല്യങ്ങളും പിന്‍തുണയും പിന്‍വലിക്കുന്നതായി അറിയിച്ചത്. 1927-ല്‍ പരിശുദ്ധ സിംഹാസനം ഔദ്യോഗ അംഗീകരം നല്കിയ സംഘടനയുടെ പേരില്‍നിന്നും കാത്തലിക്‍ എന്ന വിശേഷണം മാറ്റെണമെന്നും
വത്തിക്കാന്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസ്താവന വെളിപ്പെടുത്തി.

അടുത്ത കാലത്ത് സംഘടയുടെ കത്തോലിക്കാ വീക്ഷണത്തിലും സാമ്പത്തിക ഇടപാടിലും ഉണ്ടായ ക്രമകേടുകള്‍ കണക്കിലെടുത്തുകൊണ്ടാണ് അച്ചടക്കപരവും കാര്‍ക്കശ്യവുമായ തീരുമാനമെടുക്കേണ്ടി വന്നതെന്ന് വത്തിക്കാന്‍റെ പ്രതിനിധികള്‍ പ്രസാതവനയിലൂടെ മാധ്യമ ലോകത്തെ അറിയിച്ചു.

ഇതോടെ എഴുപതുകളില്‍ ഭാരതത്തില്‍ രൂപീകൃതമായിട്ടുള്ള യൂസിപ്പിന്‍റെ ദേശിയ സഖ്യം, (ICPA Indian Catholic Press Association)- ഐസിപിഎ യ്ക്കും വത്തിക്കാന്‍റെ ഔദ്യോഗിക പിന്‍തുണയും അംഗീകാരവും നഷ്ടമാവുകയാണെന്ന് സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ അംഗം ഫാദര്‍ ജേക്കബ് സ്രാംമ്പിക്കല്‍ അറിയിച്ചു.








All the contents on this site are copyrighted ©.