2011-07-20 19:47:35

വിശുദ്ധ നാട്ടിലെ
ക്രൈസ്തവര്‍ക്കായ്


20 ജൂലൈ 2011, ഇംഗ്ലണ്ട്
വിശുദ്ധ നാട്ടിലെ ക്രൈസ്തവര്‍ ന്യൂനപക്ഷമാണെങ്കിലും മണ്ണിന്‍റെ മക്കളാണെന്ന്, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി താവ്റാന്‍, മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് പ്രസ്താവിച്ചു.
ആംഗ്ലിക്കന്‍ സഭാദ്ധ്യക്ഷനായ കാന്‍റര്‍ബറിയിലെ ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസിന്‍റെയും, വെസ്റ്റ്മനിസ്റ്റര്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് വിന്‍സന്‍റ് നിക്കോള്‍സിന്‍റെയും നേതൃത്വത്തില്‍ ജൂലൈ 18-മുതല്‍ 19-വരെ തിയതികളില്‍ ലണ്ടനിലെ ലാംബെത്ത് കൊട്ടാരത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന വിശുദ്ധ നാട്ടിലെ ക്രൈസ്തവരെക്കുറിച്ചുള്ള അടിയന്തിര ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ താവ്റാന്‍.
വിശുദ്ധ നാട്ടിലെ യഹൂദരും മുസ്ലീംങ്ങളുമായ സഹോദരങ്ങളെപ്പോലെ തന്നെ ന്യൂനപക്ഷമായ ക്രൈസ്തവര്‍ അറബിന്‍റെ മക്കാളാണെന്നും, അടിസ്ഥാനപരമായി അവിടത്തെ സാമൂഹ്യ-മത-രാഷ്ട്രീയ പൈതൃകത്തിന്‍റെ ഭാഗമാണീ ന്യൂനപക്ഷ കര്‍ദ്ദിനാള്‍ താവ്റന്‍ പ്രസ്താവിച്ചു.
ക്രിസ്തുവിന്‍റെ കാലം മുതല്ക്കേ അപ്പസ്തോലിക വിശ്വാസത്തിലും പാരമ്പര്യത്തിലും വളര്‍ന്ന വിശുദ്ധ നാട്ടിലെ ക്രൈസ്തവരെ സംരക്ഷിക്കുകയും തുണയ്ക്കുകയും ചെയ്തുകൊണ്ട് ക്രിസ്തുന്‍റെ പാദസ്പര്‍ശമേറ്റ നാട്ടിലെ അവരുടെ പൈതൃകവും ഭാവിയും സുരക്ഷിതമാക്കണമെന്ന്
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയെ പ്രതിനിധീകരിച്ച കര്‍ദ്ദിനാള്‍ സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.

ദാരിദ്ര്യവും യുദ്ധവും അഭ്യന്തരകലഹവും മൂലം നിരവധി ക്രൈസ്തവര്‍ തങ്ങള്‍ പിറന്ന മണ്ണില്‍നിന്നും കുടിയൊഴിക്കപ്പെടുന്നുണ്ടെന്നും മതാന്തരസംവാദങ്ങള്‍ക്കായുള്ള കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.