2011-07-20 19:52:38

കേഴുന്ന
കൊമ്പു രാജ്യങ്ങള്‍


20 ജൂലൈ 2011, റോം
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയായിലേയ്ക്ക്
അടിയന്തിര സഹായമെത്തിക്കണമെന്ന്, ഷാക്ക് ഡ്യൂഫ് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷൃ-കാര്‍ഷിക സംഘടനാ മേധാവി അഭ്യര്‍ത്ഥിച്ചു. ജൂലൈ 20-ാം തിയതി ബുധനാഴ്ച സംഘടനയുടെ റോമിലെ ആസ്ഥാനത്തുനിന്നും അയച്ച അഭ്യര്‍ത്ഥനയിലാണ് ഫാവോയുടെ ഡയറക്ടര്‍ ജനറല്‍ ഇപ്രകാരം പ്രസ്താവിച്ചത്. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ പട്ടിണിയില്‍പ്പെട്ട് കുട്ടികളും സ്ത്രീകളുമടക്കം ആയിരങ്ങള്‍ മരിച്ചു വീഴുന്ന മണ്ണിലേയ്ക്ക് അടിയന്തിര സഹായമെത്തിക്കണമെന്ന് ഷാക്ക് ഡ്യൂഫ് ലോക രാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ആഫ്രിക്കയുടെ കൊമ്പെന്ന്, വിശേഷിപ്പിക്കപ്പെടുന്ന സൊമാലിയ, എത്യോപ്യ, എരിത്രെയാ, ഡിജിബൂട്ടി എന്നീ രാജ്യങ്ങളാണ് വരള്‍ച്ചയുടെയും പേമാരിയുടെയും കെടുതികളില്‍പ്പെട്ട്, പട്ടിണിയുടെയും രോഗങ്ങളുടെയും കൊടും പിടിയിലമര്‍ന്നിരിക്കുന്നത്.
യൂണിസെഫ് Unicef, ഫാവോ FAO, കാരിത്താസ് ഇന്‍റെര്‍നാഷണല്‍ Caritas, തുടങ്ങിയ സംഘടനകള്‍ ഭക്ഷണവും മരുന്നും മറ്റ് അടിയന്തിര സഹായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.








All the contents on this site are copyrighted ©.