സുവിശേഷപരിചിന്തനം - 17 ജൂലൈ 2011 സീറോ മലബാര്‍ റീത്ത്
മത്തായി 8, 18-22, ലൂക്കാ 9 57-62 ശിഷ്യത്വം ത്യാഗം ആവശ്യപ്പെടുന്നു
“കുരിശ്ശെടുക്കുക
എന്‍റെ പിന്നാലെ വരിക.” യേശുവിന്‍റെ ജീവിതത്തിന്‍റെ ഉച്ചകോടി കുരിശുമരണമായിരുന്നു. അത്
വലിയ രഹസ്യവും, അതേ സമയം സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും ആഘോഷവും പ്രഘോഷണവുമാണ്. ശിഷ്യത്വത്തിന്
വിവിധ ഘട്ടങ്ങള്‍ ഉണ്ടെങ്കിലും സ്വയം പരിത്യജിക്കുക, കുരിശ്ശെടുക്കുക എന്നതു തന്നെയാണ്
പ്രഥമവും പ്രധാനവുമായ ഘട്ടവും, ആദ്യപടിയും. ക്രിസ്തുവിന്‍റെ കുരിശു സംഭവം ഏറ്റവും
വിലപ്പെട്ടതാണ്. വിശേഷമായ മണിക്കൂറാണത്. ഒരിക്കല്‍ അവിടുന്നു പറഞ്ഞു. ഇനിയും എന്‍റെ സമയം
സമാഗതമായിട്ടില്ല എന്ന്. ഇതാ, എന്‍റെ സമയം സമാഗതമായിരിക്കുന്നു, പീന്നീടൊരിക്കല്‍ പറഞ്ഞു.
എന്നിട്ടും മനുഷ്യര്‍ ഭൗമിക രാജാവിനെ സ്വപ്നം കണ്ടു. സെബദീ പുത്രന്മാര്‍ അവിടത്തെ രാജ്യത്തില്‍,
അധികാരത്തിന്‍റെ ഇടതും വലതും ഇരിക്കാമെന്ന് ആഗ്രഹിച്ചു. പത്രോസും കുരിശിനെ ഇഷ്ടപ്പെട്ടില്ല,
ആഗ്രഹിച്ചില്ല. ഇത് അങ്ങേയ്ക്ക് സംഭവിക്കാതിരിക്കട്ടെ എന്നാണ് പറഞ്ഞത്. സാത്താനേ, നീ
പുറത്തുപോകൂ, എന്നു പറഞ്ഞ് ക്രിസ്തു പത്രോസിനെ ശകാരിക്കുന്നതായി നാം സുവിശേഷത്തില്‍ വായിക്കുന്നു.
കാരണം കുരിശ്ശ് അവിടുത്തെ ജീവിതവും, ജീവിതത്തിന്‍റെ ഉച്ചിയും പരിസമാപ്തിയുമായിരുന്നു.
കുരിശ്ശിന്‍റെയും ത്യാഗത്തിന്‍റെയും ജീവിതമാണ് അവിടുന്ന് വാഗ്ദാനമായി നമുക്കും നല്കുന്നത്.
സ്നേഹം ആവിഷ്ക്കരിക്കാന്‍ കുരിശല്ലാതെ മറ്റു മാധ്യമങ്ങളില്ല. സ്നേഹം എപ്പോഴും ത്യാഗത്തിന്‍റെ
പട്ടികയായിരിക്കും നിരത്തുക. വലിയ സ്നേഹം, വലിയ ത്യാഗം ആവശ്യപ്പെടുന്നു. ക്രിസ്തു
സ്വന്തം ജീവന്‍ നമുക്കുവേണ്ടി പരിത്യജീച്ചു എന്നതില്‍നിന്നും സ്നേഹം എന്തെന്ന് നാമറിയുന്നു.
നമ്മളും സഹോദരര്‍ക്കുവേണ്ടി ജീവന്‍ പരിത്യജിക്കാന്‍ കടപ്പെട്ടിരിക്കുന്നു. ലൗകിക സമ്പത്ത്
ഉണ്ടായിരിക്കെ, ഒരുവന്‍ തന്‍റെ സഹോദരനെ സഹായമര്‍ഹിക്കുന്നവാനായി കണ്ടിട്ടും അവനെതിരേ
ഹൃദയം കൊട്ടിയടയ്ക്കുന്നെങ്കില്‍ അവനില്‍ ദൈവസ്നേഹം എങ്ങനെ കുടികൊള്ളും. 1യോഹ.3, 15
ക്രിസ്തു
നമുക്കുവേണ്ടി ജീവന്‍ പരിത്യജിച്ചു എന്നതില്‍നിന്നും സ്നേഹം എന്തെന്ന് നാം അറിയുന്നു.
പ്രതിഫലേച്ഛകൂടാതെ എല്ലാം ദാനം കൊടുക്കാന്‍ സാധിക്കുന്നതാണ് സ്നേഹം. സ്നേഹിക്കാത്തവന്‍
ദൈവത്തെ അറിയുന്നില്ല. ത്യാഗത്തിന്‍റെ കുരിശ്ശിലേറാത്തവന്‍ സ്നേഹവും അറിയുന്നില്ല. നാശത്തിലൂടെ
ചരിക്കുന്നവര്‍ക്ക് കുരിശിന്‍റെ വചനം ഭോഷത്വമായി തോന്നാം, രക്ഷയിലൂടെ ചരിക്കുന്നവര്‍ക്ക്
കുരിശ് ദൈവത്തിന്‍റെ ശക്തിയായും രക്ഷയായും അനുഭവപ്പെടും,... പൗലോസ് അപ്പസ്തോലന്‍റെ വാക്കുകളാണിവ.
രക്ഷയുടെ ജൂബിലി വര്‍ഷം സമാപിച്ചപ്പോള്‍, 1984 ഏപ്രില്‍ 22 വാഴ്ത്തപ്പെട്ട ജോണ്‍
പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ സ്ഥാപിച്ചുരുന്ന 12
അടി വലുപ്പമുള്ള മരക്കുരിശ് റോമിലെ വിശുദ്ധ ലോറെന്‍സോ യുവജനകേന്ദ്രത്തിലെ യുവാക്കളെ ഏല്പിച്ചുകൊണ്ടു,
പറഞ്ഞു. “പ്രിയ യുവാക്കളേ, ഈ ജൂബിലി വര്‍ഷാന്ത്യത്തില്‍ രക്ഷാകര വര്‍ഷത്തിന്‍റെ അടയാളം
ഞാന്‍ നിങ്ങളെ ഏല്പിക്കുകയാണ്. അത് ക്രിസ്തുവിന്‍റെ കുരിശാണ്. ക്രിസ്തുവിന് മനുഷ്യകുലത്തോടുള്ള
സ്നേഹത്തിന്‍റെ പ്രതീകമായി നിങ്ങളത് ലോകമെമ്പാടും കൊണ്ടുപോകുക. ലോകത്തോടു പറയുക ക്രിസ്തുവിന്‍റെ
കുരിശ്ശിലും മരണത്തിലും ഉത്ഥാനത്തിലും രക്ഷയും മോചനവും കണ്ടെത്താമെന്ന്.” യുവാക്കള്‍
മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന ഇന്നും നിറവേറ്റുന്നു. ആഗോള തലത്തിലുള്ള എല്ലാ യുവജന സമ്മേളനങ്ങളില്‍
ഈ മരക്കുരിശ്ശ് എത്തിച്ചേരുകയും പ്രധാനവേദിയില്‍ത്തന്നെ സ്ഥാനംപിടിക്കുകയും ചെയ്യുന്നു.
സ്പെയിനിലെ മാഡ്രിഡില്‍ അരങ്ങേറുന്ന യുവജന അന്തര്‍ദേശിയ യുവജന സമ്മേളന വേദിയിലേയ്ക്കും
കുരിശ് പുറപ്പെട്ടു കഴിഞ്ഞു. ക്രിസ്തു ശിഷ്യത്വത്തിന്‍റെ കരുത്ത് കുരിശ്ശാണ്. കുരിശ്ശൊഴിവാക്കാനാണ്
നാം പലപ്പോഴും ശ്രമിക്കുന്നത്. പ്രാര്‍ത്ഥിക്കുന്നതും നൊവേനകൂടുന്നതും നേര്‍ച്ച നടത്തുന്നതുമക്കെ.
രോഗം, നിരാശ, പാപങ്ങള്‍, വിദ്വേഷം, എല്ലാം ക്രിസ്തുവിന്, ക്രിസ്തുവിന്‍റെ കുരിശ്ശില്‍
സമര്‍പ്പിക്കുക. ക്രിസ്തു എല്ലാം, എല്ലാവര്‍ക്കുംവേണ്ടി ഏറ്റെടുക്കുന്നു. സ്നേഹിച്ചാല്‍
കുരിശ്ശെടുക്കാന്‍ സാധിക്കും. ജീവിത കുരിശുകള്‍ വഹിക്കാന്‍ കെല്പു ലഭിക്കും. സ്നേഹത്തെപ്രതി
എല്ലാം ക്രമീകരിക്കാന്‍ സാധിക്കും, എല്ലാറ്റിനും സമയവും സ്ഥലവും അവസരവും നാം കണ്ടെത്തും,
സ്നേഹമുണ്ടെങ്കില്‍ മാത്രം. സ്നേഹമില്ലാത്തവരുടെ സഹനമാണ് നരകം. പരസ്പരം സഹനം സ്വീകരിക്കാന്‍
സന്നദ്ധരാവാതെ, സ്നേഹമില്ലാത്ത വീടുകളിലും സമൂഹത്തിലും നാം നരകം സൃഷ്ടിക്കുന്നു. സ്നേഹമില്ലാത്ത
അവസ്ഥയാണ് നരകം. സ്നേഹത്തിന്‍റെ അകമ്പടിയുള്ളപ്പോള്‍ സഹനത്തിന്‍റെ മൂര്‍ച്ച കുറയുന്നു,
സഹനം ലഘൂകരിക്കപ്പെടുന്നു. . യാചിക്കുന്നവര്‍ക്ക് കുരിശ്ശെടുക്കാനുള്ള കരുത്ത്
സമൃദ്ധമായി നല്കപ്പെടും. ക്രിസ്തു നിര്‍വൃതിയോടെ പറഞ്ഞു, എല്ലാം പൂര്‍ത്തിയായി. സ്നേഹത്തിന്‍റെ
പിന്‍ബലമുണ്ടെങ്കല്‍ കുരിശ് ഒരിക്കലും ഭാരമുള്ളതാവുകയില്ല. നല്ക്കുന്നതില്‍ സന്തോഷമുണ്ടാകും,
ത്യാഗത്തില്‍ സന്തോഷമുണ്കും. എല്ലാം പൂര്‍യാകുന്നതുവരെ വേദനകള്‍ സ്വീകരിക്കും. പുറംകുപ്പായം
ചോദിക്കുന്നതവന്, വസ്ത്രംകൂടെ കൊടുക്കുക. ഒരു മൈല്‍ നടക്കാന്‍ ആവശ്യപ്പെടുന്നവനോടൊപ്പം,
രണ്ടുമൈയില്‍കൂടി നടക്കുക. സഹനത്തിലൂടെ ആര്‍ജ്ജിക്കുന്ന ജീവിത കരുത്തിന് വിലയുണ്ട്. കുരിശ്ശിലൂടെ
പരുവപ്പെട്ട ജീവിതത്തിന് പ്രത്യേക മൂല്യമുണ്ട്.
ഇന്നു നാം കാണുന്നത് സുഖിക്കാന്‍
വന്നവരുടെ പരമ്പരയാണ്, സഹിക്കാന്‍ വന്നവരുടെയല്ല. കുരിശ്ശിന്‍റെ ഭാഷ ഏറെ കൈമോശം വന്നുപോയി.
എന്നാല്‍ ത്യാഗത്തിന്‍റെ വെല്ലുവിളികളുയര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തകര്‍ച്ച,
തീര്‍ച്ചയാണ്. ജീര്‍ണ്ണത അകത്തുനിന്നു തന്നെ സംഭവിക്കും.
ചൂണ്ടയിടലിന്‍റെ വിരസതയകറ്റാനായി
തൊട്ടു മുന്നിലെ കല്‍ക്കൂമ്പാരത്തില്‍നിന്ന് ഓരോ കല്ലെടുത്ത് അലക്ഷൃമായി പുഴയിലേയ്ക്കെറിയുകയും
പുലരിവെട്ടത്തില്‍ കൈവെള്ളയിലെ ഒടുവിലത്തെ കല്ല് മുത്താണെന്ന് വെളിപ്പെട്ടുകിട്ടുകയും
ആ അറിവില്‍ ഉറക്കെ കരയുകയും ചെയ്ത മനുഷ്യന്‍റെ കഥ ആവര്‍ത്തിക്കപ്പെട്ടു കൊണ്ടേയിരിക്കും.
ഓരോ കാലങ്ങളിലും ഓരോന്നായിരിക്കും കല്ലെന്ന് നിനച്ചുപോയ മുത്തകള്‍. ഇപ്പോളെനിക്ക് തോന്നുന്നു
ധ്യാനിക്കാതെപോയ ക്രിസ്തു ശിഷ്യത്വം ഈ മുത്താണ്. നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് നാം പലതിന്‍റെയും
സൗന്ദര്യം അറിയുന്നത്.
നമ്മള്‍ ധ്യാനിക്കാതെപോയ ആ മഹത്വത്തെ ഓര്‍മ്മിപ്പിക്കാനാവണം
ക്രിസ്തു ഇങ്ങനെ പറഞ്ഞത്. നിങ്ങള്‍ കാണുന്നവ കാണാന്‍ കഴിഞ്ഞ കണ്ണുകള്‍ എത്രയോ അനുഗൃഹീതം.
കേള്‍ക്കാന്‍ കഴിഞ്ഞ കാതുകള്‍ എത്രയോ അനുഗൃഹീതം. എത്രയോ പ്രവാചകന്മാരും ഗുരുക്കന്മാരും
ഇവ ആശിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ക്കതായില്ല. നിങ്ങള്‍ എത്രയോ അനുഗൃഹീതര്‍. ഓര്‍ത്താല്‍
എല്ലാം ഭാഗ്യംതന്നെ, അവിടുത്തെ പിന്‍ചെല്ലാനാവുക, അവിടുന്ന് നടന്ന മണ്ണിലൂടെ നടക്കാനാവുക,
അവന്‍റെ നാമം ഉരുവിടുക, അവിടുത്തെ നാമത്തില്‍ കുരിശടയാളം വരച്ച് സ്വയം ആശീര്‍വദിക്കുക....
ശിഷ്യത്വത്തെ ആസ്വദിക്കുക... അതു ജീവിക്കുക.
ക്രിസ്തുവില്‍ നിങ്ങളെന്താണ് അന്വേഷിക്കുന്നത്. ഏതൊരു
യാത്രയ്ക്കും അതിന്‍റെ ചില വ്യക്തതകള്‍ ആവശ്യമുണ്ട്. ഒരു നിമിഷം മിഴിപൂട്ടിയൊന്നു ധ്യാനിക്കണം.
ക്രിസ്തുവില്‍ ഞാനെന്താണ് തിരയുന്നത്. മറ്റൊരിക്കല്‍ ക്രിസ്തു സങ്കടത്തോടെ ചോദിക്കുന്നുണ്ട്.
അപ്പം ഭക്ഷച്ചതുകൊണ്ടാണോ നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത്. ഭൗതികതയുടെ സ്പര്‍ശമുള്ള എന്തിനെയും
വിശേഷിപ്പിക്കേണ്ട പേരാണ് അപ്പം. മനസ്സമാധാനംപോലും ഒരു ഭേദപ്പെട്ട അപ്പമായേ മാറുന്നുള്ളൂ.
അതീവ ധ്യാനം നിറഞ്ഞ ഒരു മറുപടി ക്രിസ്തുവിന് ലഭിക്കുന്നുണ്ട്. നീ വസ്ക്കുന്ന ഇടം ഞങ്ങള്‍ക്ക്
കാണിച്ചു തരിക. രണ്ട് തലങ്ങളുണ്ടതില്‍ - നീ ഈ ഭൂമിയുടെ ഭാഗമല്ലെന്നും. മറ്റേതോ ലോകത്തിന്‍റെ
അവകാശിയും ഉടയവനും ആണെന്നും, ആ ലോകത്തെക്കുറിച്ച് ഞങ്ങളോട് പറയുക, നിന്‍റെ നിത്യതയുടെ
വെട്ടം ഞങ്ങള്‍ക്കും തരിക, എന്നാണ്.
വീട് ഈ ഭൂമിയുടെ ഭാഗമല്ലെന്ന തിരിച്ചറിഞ്ഞ
ഒരാള്‍ക്ക് മാത്രമേ ചെറിയ കാര്യങ്ങളില്‍നിന്ന് കുതറി നില്ക്കാനുള്ള ബലമുണ്ടാവൂ.
രണ്ടാമത്തെ
തലം ഒരാള്‍ വിശ്വസിക്കുന്ന മൂല്യങ്ങളാണ് അയുളുടെ വീട്. സ്നേഹപൂര്‍വ്വം ജീവിക്കുന്ന ഒരാളുടെ
വീട് സ്നേഹമാണ്. കരുണയോടെ ജീവിക്കുന്ന ഒരാളുടെ വീട് കരുണയാണ്. അങ്ങനെയെങ്കില്‍ ക്രിസ്തുവിന്‍റെ
വീട് ഈശോയുടെ മൂല്യങ്ങള്‍തന്നെ. നിന്‍റെ മൂല്യങ്ങളുടെ സംവിധാനത്തിലേയ്ക്ക് ഞങ്ങളെയും
പ്രവേശിപ്പിക്കുക. മറ്രൊരു വാക്കില്‍ സുവിശേഷാത്മകമായി ജീവിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കുക
ബലപ്പെടുത്തുക. സമഗ്രവും സനാതനവുമായ ജീവിതരീതിയുടെ പേരാണ്. സുവിശേഷം. ക്രിസ്തു ലോകത്തെ
വ്യാഖ്യാനിച്ച രീതി. എന്തിനെക്കുറിച്ചാണത് നിശ്ശബ്ദമായത്. തൊഴിലിനെയും വിശ്രമത്തെയും
ദാമ്പത്യത്തെയും ബ്രഹ്മചര്യത്തെയും ഉപവാസത്തെയും വിരുന്നിനെയും പൂക്കളെയും കിളികളെയും
കുറിച്ച.. എല്ലാത്തിനെയും അത് പ്രകാശത്തില്‍ സ്നാനപ്പെടുത്തുന്നു. സുവിശേഷത്തെ ആധാരമാക്കി
ജീവിക്കാനാവണം നമുക്ക്.
അങ്ങയുടെ വീടെവിടെയാണെന്ന മറ്റൊരിക്കല്‍ ഒരു ചെറുപ്പക്കാരന്‍
ചോദിക്കുമ്പോള്‍ ഈശോ ഇങ്ങനെ പറഞ്ഞു, കുരിവിക്ക് കൂടും കുറുനരികള്‍ക്ക് മാളവുമുള്ള ഭൂമിയില്‍
മനുഷ്യപുത്രന് തലചായ്ക്കാന്‍ ഇമില്ല. ക്രിസ്തു തന്‍റെ ശിഷ്യരെ കൂട്ടിക്കൊണ്ടുപോകുന്നത്
സുരക്ഷിതത്വത്തിതന്‍റെ കോട്ടകളിലേയ്ക്കല്ല. അരക്ഷിതാവസ്ഥകളുടെ തുറസ്സായ ഇടങ്ങളിലേയ്ക്കാണ്.
ക്രിസ്തുവിനോട് ഒപ്പമായിരിക്കുക എന്നു പറയുന്നത്, തലചായ്ക്കാന്‍ ഇടമില്ലാത്തവരോടൊപ്പം
ആയിരിക്കുക എന്നതുകൂടിയാണ്. എല്ലാ അര്‍ത്ഥത്തിലിലും സ്വസ്തതയോ നിദ്രയോ ഇല്ലാത്ത മനുഷ്യരോടപ്പം,
ക്ലേശിക്കുന്നവരോടൊപ്പവും, ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ മദ്ധ്യത്തിലും ആയിരിക്കുക. ക്രിസ്തു
ശിഷ്യത്വത്തിന് നിങ്ങളും ഞാനും കൊടുക്കേണ്ട വിലയാണിത്. ജീവിത കുരിശ്ശുകളുടെ മദ്ധ്യത്തിലൂടെയുള്ള
യാത്രയാണിത്. ഈ യാത്ര പൂര്‍ത്തീകരിക്കാനുള്ള കരുത്ത് ക്രിസ്തുവിന്‍റെ കുരിശ് നമുക്കു
നല്കട്ടെ. End