2011-07-14 18:53:52

തെക്കേ സുഡാന്
യു.എന്‍. അംഗത്വം


14 ജൂലൈ 2011, ന്യൂയോര്‍ക്ക്
നവരാഷ്ട്രമായ തെക്കെ സുഡാനെ ഒരു രാഷ്ട്രമായി വളരാന്‍ സഹായിക്കണമെന്ന്, ഗ്വീദോ വെസ്റ്റര്‍വേല്‍, ഐക്യരാഷ്ട്ര സംഘടയുടെ വക്താവ് ലോക രാഷ്ട്രങ്ങളോടഭ്യര്‍ത്ഥിച്ചു. ജൂലൈ 13-ാം തിയതി ന്യൂയോര്‍ക്കില്‍ചേര്‍ന്ന യുഎന്നിന്‍റെ പൊതുസമ്മേളനത്തില്‍, ഐക്യരാഷ്ട്ര സംഘടയില്‍ തെക്കെ സുഡാന് അംഗത്വം നല്കണമെന്ന അപേക്ഷ സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു യുഎന്‍ സുരക്ഷാ സംഘത്തിന്‍റെ മേധാവി, വെസ്റ്റര്‍വേല്‍. അംഗത്വത്തിനായുള്ള അഭ്യര്‍ത്ഥനയിലൂടെ ഐക്യരാഷ്ട്ര സംഘടനയുടെ ആദര്‍ശങ്ങള്‍ക്കും ലക്ഷൃക്കും അനുസൃതമായി തെക്കെ സുഡാന്‍ വളരുവാനുള്ള സമര്‍പ്പണമാണ് വെളിപ്പെടുത്തുന്നതെന്നും യുഎന്നിന്‍റെ വക്താവ് വെളിപ്പെടുത്തി. ഐക്യരാഷ്ട്ര സംഘടയുടെ 193-ാമത്തെ അംഗരാഷ്ട്രമായിത്തീരുന്ന തെക്കെ സുഡാന്‍, നവജാത ശിശുവിനെപ്പോലെ മാനുഷിക പുരോഗതിയുടെ പാതയില്‍ പൂര്‍ണ്ണമായും കീഴ്ത്തട്ടിലാണെന്നും രാഷ്ട്രമായി വളരാനുള്ള പിന്‍തുണ അംഗരാഷ്ടങ്ങള്‍ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ജൂലൈ 9-ാം തിയതിയാണ് വടക്കെ സുഡാനില്‍നിന്നും വേര്‍തിരിഞ്ഞ് തെക്കെ സുഡാന്‍ ഒരു സ്വതന്ത്ര ജനാധിപത്യ റിപ്പബ്ളിക്കായത്.








All the contents on this site are copyrighted ©.