2011-07-13 18:55:59

വികസനം
സമാധാനത്തിന്‍റെ
പുതിയ നാമം


13 ജൂലൈ 2011, സുഡാന്‍
തെക്കേ സുഡാന്‍റെ സ്വാതന്ത്ര്യം പ്രത്യാശയുടെ പൊന്‍പുലരിയെന്ന്,
മിഷേല്‍ റോയ്, കാരിത്താസ് ഇന്‍റെര്‍ നാഷണലിന്‍റെ ജനറല്‍ സെക്രട്ടറി പ്രസ്താവിച്ചു. ജൂലൈ 9-ാം തിയതി തെക്കേ സുഡാന്‍റെ പ്രഥമ സ്വാതന്ത്രൃദിനാഘോളങ്ങളില്‍ പങ്കെടുത്ത ശേഷം മധ്യമങ്ങളോടു സംസാരിക്കുകയായിരുന്ന ആഗോള ഉപവി പ്രവര്‍ത്തന സംഘടനയായ കാര്‍ത്താസിന്‍റെ ജനറല്‍ സെക്രട്ടറി.
ആയിരങ്ങളുടെ ജീവന്‍ ബലികഴിച്ചും അതിലേറെപ്പേര്‍ വിപ്രവാസികളാക്കപ്പെട്ടും നേടിയ സ്വാതന്ത്ര്യം ഊട്ടിയുറപ്പിക്കാന്‍ ജനങ്ങള്‍ക്കും സര്‍ക്കാരിനും ആഗോള സമൂഹത്തിന്‍റെ പിന്‍തുണയും പ്രോത്സാഹനവും ഇനിയും ആവശ്യമാണെന്ന് മിഷേല്‍ റോയ് ചൂണ്ടിക്കാട്ടി.
തെക്കെ സുഡാന്‍റെ ആബേ അതിര്‍ത്തിയിലും നൂബാ മലയിലും നടക്കുന്ന സംഘട്ടനങ്ങള്‍ സമഗ്രമായ സമാധാന ഉടമ്പടിയിലൂടെ എത്രയും വേഗം ആര്‍ജ്ജിക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസനമാണ് സമാധാനത്തിന്‍റെ പുതിയ പേരെങ്കില്‍, സംഘട്ടനങ്ങള്‍ക്ക് വിരാമമിടാതെ തെക്കെ സുഡാനോ വടക്കെ സുഡാനോ പുരോഗതി പ്രാപിക്കാനാവില്ലെന്നും കാരിത്താസിന്‍റെ പ്രതിനിധി പ്രസ്താവിച്ചു








All the contents on this site are copyrighted ©.