2011-07-13 18:42:31

മാനസാന്തരം
വിശ്വാസത്തിലേയ്ക്കുള്ള
നിരന്തരമായ നിക്കം


13 ജൂലൈ 2011, വത്തിക്കാന്‍
അവിശ്വാസത്തില്‍നിന്നും വിശ്വാസത്തിലേയ്ക്കുള്ള നിരന്തരമായ നീക്കമാണ് മാനസാന്തരമെന്ന് ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംമ്പേര്‍ത്തി, വത്തിക്കാന്‍റെ വിദേശ കാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി ഉദ്ബോധിപ്പിച്ചു.
വത്തിക്കാനിലേയ്ക്കുള്ള യൂറോപ്യന്‍ യൂണിന്‍ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളോടൊപ്പം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍
ജൂലൈ 12-ാം തിയതി ചൊവ്വാഴ്ച അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നടത്തിയ വചനപ്രഘോഷണത്തിലാണ് ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി ഇപ്രകാരം ആഹ്വാനംചെയ്തത്. ശാസ്ത്രത്തിന്‍റെയും ധനത്തിന്‍റെയും, പ്രശസ്തിയുടെയും സമൃദ്ധി താല്ക്കാലികമാണെന്നും, ശാശ്വതമായ സമാധാനവും നീതിയുമുള്ള നവമാനവീകതയ്ക്ക് മനുഷ്യന്‍ മാനസാന്തരത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കണമെന്നും ആര്‍ച്ചുബിഷപ്പ് മമ്പേര്‍ത്തി ഉദ്ബോധിപ്പിച്ചു.
തിന്മകള്‍ക്കൊപ്പം ദൈവിക നന്മകള്‍ക്കും കണക്കുകൊടുക്കാവാന്‍ മനുഷ്യന്‍ ദൈവത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും ആര്‍ച്ചുബിഷപ്പ് പ്രസ്താവിച്ചു. വൈവിദ്ധ്യമാര്‍ന്നതും സമ്പന്നവുമായ യൂറോപ്പിന്‍റെ സംസ്കാരിക പൈതൃകത്തിനും പാരമ്പര്യത്തിനും ദൈവത്തോടു നന്ദിയുള്ളവരായി ജീവിച്ചുകൊണ്ട് നവീകരണത്തിന്‍റെയും പുരോഗതിയുടെയും പാത തുറക്കണമെന്ന് ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി രാഷ്ട്രപ്രതിനിധികളോട് അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.