2011-07-13 18:46:12

പുണ്യഭൂമി
വിട്ടുപോകുന്നവര്‍


13 ജൂലൈ 2011, ഇംഗ്ലണ്ട്
വിശുദ്ധ നാട്ടിലെ ക്രൈസ്തവരെ അടിയന്തിരമായി സഹായിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസ്, കാന്‍റെര്‍ബറിയിലെ ആര്‍ച്ചുബിഷപ്പ് അഭ്യര്‍ത്ഥിച്ചു. വിശുദ്ധ നാട്ടിലെ ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് ജൂലൈ 18, 19 തിയതികളില്‍ കാന്‍റെര്‍ബറിയിലെ ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസും വെസ്റ്റ് മിനിസ്റ്ററിന്‍റെ ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് നിക്കോള്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന അന്തര്‍ദേശിയ സമ്മേളനത്തിന് മുന്നോടിയായിറക്കിയ പ്രസ്താവനയിലാണ് ആംഗ്ലിക്കന്‍ സഭാദ്ധ്യക്ഷന്‍ ഇപ്രകാരം അഭ്യര്‍ത്ഥിച്ചത്.
അഭ്യന്തരകലാപം ഉയര്‍ത്തുന്ന ഭീതിയും ദാരിദ്ര്യവുംമൂലം ആയിരക്കളണക്കിന് ക്രൈസ്തവര്‍ പുണ്യഭൂമി വിട്ടുപോകുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് വില്യംസ് ചൂണ്ടിക്കാട്ടി.
ക്രൈസ്തവ സമൂഹങ്ങളുടെ നിലനില്പിനും അടിസ്ഥാന ആവശ്യങ്ങള്‍ക്കുംവേണ്ടി സാമ്പത്തിക സഹായം അടിയന്തിരമായി എത്തിച്ചില്ലെങ്കില്‍ ക്രിസ്തുവിന്‍റെ പാദസ്പര്‍ശമേറ്റ വിശുദ്ധ നാട്ടില്‍നിന്നും ക്രൈസ്തവര്‍ ഉന്മൂലനംചെയ്യപ്പെടുമെന്ന് ആഗ്ലിക്കന്‍ ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസ് വ്യക്തമാക്കി.
വിശുദ്ധ നാട്ടിലെ ക്രൈസ്തവരെ സഹായിക്കുവാനുള്ള അടിയന്തിര പരിശ്രമത്തിന്‍റെ ഭാഗമായി ജൂലൈ 18, 19 തിയതികളില്‍ ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ സഭാ ആസ്ഥാനത്ത്, ലാമ്പെത്ത് കൊട്ടാരത്തില്‍ നടത്തപ്പെടുന്ന ആഗോള സമ്മേളനത്തിന്‍റെ സംഘാടകരില്‍ ഒരാളായ വെസ്റ്റ്മിനിസ്റ്റര്‍ ആര്‍ച്ചുബിഷപ്പ്, വിന്‍സെന്‍റ് നിക്കോള്‍സ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ പ്രതിനിധിയായിരിക്കും.








All the contents on this site are copyrighted ©.