2011-07-11 18:01:11

ബാംഗ്ലാദേശില്‍
പുതിയ രൂപത


11 ജൂലൈ 2011, വത്തിക്കാന്‍
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ബാംഗ്ലാദേശിലെ സില്‍ഹെറ്റ് പ്രവിശ്യയെ
പുതിയ രൂപതയായി പ്രഖ്യാപിച്ചു. ബാംഗ്ലാദേശിന്‍റെ തലസ്ഥാന നഗരിയോടു ചേര്‍ന്നുകിടക്കുന്ന സില്‍ഹെറ്റ് പ്രവിശ്യയെ, ഡാക്കാ അതിരൂപതയുടെ കീഴ്രൂപയാക്കിക്കൊണ്ടാണ് ജൂലൈ 8-ാം തിയതി വെള്ളിയാഴ്ച മാര്‍പാപ്പ പുതിയ രൂപതയുടെ പ്രഖ്യാപനം നടത്തിയത്. ഖൂലാനാ രൂപതാദ്ധ്യക്ഷനായ ബിഷപ്പ് ബിജോയ് ഡിക്രൂസിനെ പുതിയ രൂപതയുടെ മെത്രാനായും പാപ്പാ നിയോഗിച്ചു. ഡാക്കായിലെ സില്‍ഹെറ്റ്, സുനാഗംജ്ജ്, ഹബീഗംജ്ജ്, മൗലിബസ്സാര്‍ എന്നീ നാലു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നതാണ് പുതിയ സില്‍ഹെറ്റ് രൂപതാ. ബഹുഭൂരിപക്ഷം മുസ്ലീംങ്ങളുള്ള ബാംഗ്ലാദേശിലെ 7-ാമത്തെ രൂപതയാണ് സില്‍ഹെറ്റ്. പുതിയ രൂപതയിലെ കത്തോലിക്കരുടെ എണ്ണം ഏകദേശം 20,000-മാണ്.









All the contents on this site are copyrighted ©.