2011-07-07 19:45:21

ലോക വിനോദസഞ്ചാര ദിനം
27 സെപ്തംമ്പര്‍


07 ജൂലൈ 2011
സംസ്കാരങ്ങളുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം മാനവീകതയുടെ കൂട്ടായ്മ വളര്‍ത്തുവാന്‍ വിനോദസഞ്ചാരം സഹായിക്കുമെന്ന്, ആര്‍ച്ചുബിഷപ്പ് അന്തോണിയോ മരിയ വേലിയോ, യാത്രികര്‍ക്കും കുടിയേറ്റക്കാര്‍ക്കുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് സന്ദേശത്തിലൂടെ പ്രസ്താവിച്ചു. 2011 സെപ്തംമ്പര്‍ 27-ാം തിയതി ആചരിക്കുപ്പെടുന്ന ലോക വിനോദസഞ്ചാര ദിനത്തെ കേന്ദ്രീകരിച്ചിറക്കിയ സന്ദേശത്തിലാണ് ആര്‍ച്ചുബിഷപ്പ് വേലിയോ ഇപ്രകാരം പ്രസ്താവിച്ചത്.
സംസ്കാരങ്ങളുടെ വൈവിദ്ധ്യം അംഗീകരിച്ചെങ്കില്‍ മാത്രമേ
പരസ്പരം അറിയാനും വളരാനും ഇടയാകുകയുള്ളൂ എന്ന് ആര്‍ച്ചുബിഷപ്പ് സന്ദേശത്തില്‍ പ്രസ്താവിച്ചു. വിനോദസഞ്ചാരത്തിന് ഒരു ധാര്‍മ്മി കാഴ്ചപ്പാട് തുറവോടെ വളര്‍ത്തിയെടുക്കാനായാല്‍ വൈവിദ്ധ്യമാര്‍ന്ന സംസ്കാരങ്ങളും ജനങ്ങളും തമ്മില്‍ അറിയുകയും അടുക്കുകയും ചെയ്യുമെന്നും, അങ്ങനെ സഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും പാത ലോകത്ത് തുറക്കപ്പെടുമെന്നും സന്ദേശത്തിലൂടെ ആര്‍ച്ചുബിഷപ്പ് വേലിയോ ആഹ്വാനംചെയ്തു.








All the contents on this site are copyrighted ©.